വീടുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌ക്കരണ യൂണിറ്റുകളിൽ എത്തിക്കുന്ന ഹരിത കർമ്മ സേന അണ്ടൂർകോണം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. 23 പേരടങ്ങുന്ന സംഘമാണ് പഞ്ചായത്തിലെ ഹരിത കർമ്മ സേനയിൽ പ്രവർത്തിക്കുന്നത്. പ്ലാസ്റ്റിക്ക് കഴുകി വൃത്തിയാക്കിയ ശേഷമാണ് സേനാംഗങ്ങൾക്ക് കൈമാറേണ്ടത്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പോത്തൻകോട് ബ്ലോക്കിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ എത്തിച്ച് സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിയമ്മ അറിയിച്ചു.
പഞ്ചായത്തിന്റെ കീഴിലുള്ള 18 വാർഡുകളിൽ നിന്നും ആഴ്ചയിൽ ഒരു ദിവസമാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. നിലവിൽ സൗജന്യമായാണ് മാലിന്യശേഖരണം നടത്തുന്നത്. അടുത്ത മാസം മുതൽ വീടുകളിൽ നിന്ന് 20 രൂപയും കടകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും 50 രൂപയും പ്രതിമാസം ഈടാക്കും.
പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാം; ഹരിത കർമ്മ സേന വീടുകളിലെത്തും
വീടുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌ക്കരണ യൂണിറ്റുകളിൽ എത്തിക്കുന്ന ഹരിത കർമ്മ സേന അണ്ടൂർകോണം പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു.
Share your comments