കേരളം നേരിട്ട വെള്ളപൊക്കത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് . ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒഴുകിയെത്തുന്നതും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വസ്തുക്കൾ തന്നെ.നാം കരുതലോടെ ഇനിയുള്ള കാലം ജീവിക്കേണ്ട ആവശ്യം ഉണ്ട്. ഇനി മുതൽ നാം പ്ലാസ്റ്റിക് വസ്തുകൾ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യണം.ഇതിനു മുന്നോടി ആയി ചില ബാംഗ്ലൂർ അധിഷ്ഠിത കമ്പനികൾ പ്ലാസ്റ്റിക് മാലിന്യം റീസൈക്കിൾ ചെയ്യാൻ സന്നദ്ധരാണ്.
ബാംഗ്ലൂരിൽ നിന്നും അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകൾ/വാഹനങ്ങൾ തിരിച്ചു പോകുമ്പോൾ പ്ലാസ്റ്റിക് വേസ്റ്റുകൾ, കളക്റ്റ് ചെയ്ത് കൊടുത്താൽ ബാംഗ്ലൂരിലെ ചില കമ്പനികൾ റീസൈക്കിൾ ചെയ്യാം എന്നു തീരുമാനിച്ചിട്ടുണ്ട്. പല വാഹനങ്ങളിൽ കയറ്റി അയക്കുന്നതിനു പകരം, പ്ലാസ്റ്റിക് വേസ്റ്റ് മൊത്തം ശേഖരിച്ച് ബൾക്ക് ആയി ഒന്നോ രണ്ടോ വണ്ടികളിൽ അയച്ചാൽ ബാംഗ്ലൂരിൽ അത് കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കും.
ബാംഗ്ലൂരിലെ ജിഗാനിയിലുള്ള ഏതാനും പ്ലാന്റുകൾ ആണ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. കൂടുതൽ വ്യാപകമാക്കാൻ ഉള്ള കാര്യങ്ങൾ മലയാളി സുഹൃത്തുക്കൾ അവിടെ ചർച്ച ചെയ്തു വരുന്നു. ട്രക്ക്/ വെഹിക്കിൾ ഡ്രൈവർമാർക്ക് ഒരു പക്ഷേ ഇതിനെപ്പറ്റി അറിയണമെന്നില്ല. അതു ബാംഗ്ലൂരിൽ നിന്നുള്ള ടീം കോർഡിനേറ്റ് ചെയ്യുന്നതാണ്. നിങ്ങൾ കയറ്റി അയക്കുന്ന ട്രക്ക് / വെഹിക്കിൾസ് ന്റെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് മാത്രം ഈ കൂട്ടരേ അറിയിച്ചയാൽ മതി. അത്തരം വാഹനങ്ങളുടെ കൊണ്ടാക്റ്റ് നമ്പർ, വരുന്നത് ഏതു ഭാഗത്തു നിന്ന് ആണ് തുടങ്ങിയ കാര്യങ്ങൾ വാട്ട്സാപ്പ്മെസ്സേജ് അയയ്ക്കുക.
അയക്കേണ്ട നമ്പർ: 8891839032, ജിതേന്ദ്രൻ, എറണാകുളം.9739548518 Roshan VK Bangalore via Shamsudheen P. Kuttoth
Share your comments