<
  1. News

ഗ്രേറ്റര്‍ നോയിഡയില്‍ അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി (IDF WDS) 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.

Meera Sandeep
PM Inaugurates Intl Dairy Federation's World Dairy Summit 2022 in Greater Noida
PM Inaugurates Intl Dairy Federation's World Dairy Summit 2022 in Greater Noida

തിരുവനന്തപുരം: ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി (IDF WDS) 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.

ക്ഷീരമേഖലയില്‍ നിന്നുള്ള എല്ലാ പ്രമുഖരും ഇന്ന് ഇന്ത്യയില്‍ ഒത്തുകൂടിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സദസിനെ അഭിസംബോധനചെയ്തത്. ആശയങ്ങള്‍ കൈമാറുന്നതിനുള്ള മികച്ച മാധ്യമമായി ലോക ക്ഷീര ഉച്ചകോടി മാറുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ക്ഷീരമേഖലയുടെ സാധ്യതകള്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുക മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിനുപേരുടെ പ്രധാന ഉപജീവനമാര്‍ഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ മാതൃകയില്‍ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട സംഘം ആരംഭിക്കും

ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതിയില്‍ 'പശുധൻ', പാലുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയിലെ ക്ഷീരമേഖലയ്ക്ക് നിരവധി സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ ക്ഷീരമേഖലയുടെ ചാലകശക്തി ചെറുകിട കര്‍ഷകരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'വന്‍തോതിലുള്ള ഉല്‍പ്പാദനം' എന്നതിനേക്കാള്‍ 'ജനകീയ ഉല്‍പ്പാദനം' എന്നതാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ സവിശേഷത. ഒന്നോ രണ്ടോ മൂന്നോ കന്നുകാലികളുള്ള ഈ ചെറുകിട കര്‍ഷകരുടെ പരിശ്രമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ഈ മേഖല രാജ്യത്തെ 8 കോടിയിലധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

  • "വന്‍തോതിലുള്ള ഉല്‍പ്പാദനം' എന്നതിനേക്കാള്‍ 'ജനകീയ ഉല്‍പ്പാദനം' എന്നതാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ സവിശേഷത"

  • "ഇന്ത്യയിലെ ക്ഷീര സഹകരണസംഘം ലോകത്തുതന്നെ സവിശേഷതയാര്‍ന്ന ഒന്നാണ്; ദരിദ്രരാജ്യങ്ങള്‍ക്ക് ഇതു മികച്ച വ്യവസായ മാതൃകയാകും"

  • "രാജ്യത്തെ രണ്ടുലക്ഷത്തിലധികം ഗ്രാമങ്ങളിലെ രണ്ടുകോടി കര്‍ഷകരില്‍നിന്നു ക്ഷീര സഹകരണസംഘങ്ങള്‍ പ്രതിദിനം രണ്ടുതവണ പാല്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു"

  • "ഉപഭോക്താക്കളില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനത്തിലധികം കര്‍ഷകര്‍ക്കു നേരിട്ടു നല്‍കുന്നു"

  • "വനിതകളാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ യഥാര്‍ഥ നായകര്‍"

  • "എട്ടരലക്ഷംകോടി രൂപയിലധികം എന്ന നിലയില്‍, ക്ഷീരമേഖലയുടെ മൂല്യം ഗോതമ്പിന്റെയും അരിയുടെയും സംയുക്തമൂല്യത്തേക്കാള്‍ കൂടുതലാണ്"

  • "2014ല്‍ 146 ദശലക്ഷം ടണ്‍ പാലാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് 210 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് ഏകദേശം 44 ശതമാനം വര്‍ധന''

  • "ഇന്ത്യയുടെ ക്ഷീരോൽപ്പാദനം, ആഗോളതലത്തിലെ 2 ശതമാനം വളർച്ചയെ അപേക്ഷിച്ച്, 6 ശതമാനം വാര്‍ഷികവളർച്ച കൈവരിക്കുന്നു"

  • "ഇന്ത്യ പാലുല്‍പ്പാദിപ്പിക്കുന്ന മൃഗങ്ങളുടെ വലിയ വിവരശേഖരമൊരുക്കുന്നു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മൃഗങ്ങളെയും ഇതിലുൾപ്പെടുത്തും"

  • "2025ഓടെ 100% മൃഗങ്ങള്‍ക്കും കുളമ്പുരോഗങ്ങള്‍, ബ്രൂസെല്ലോസിസ് എന്നിവയ്ക്കെതിരെ പ്രതിരോധകുത്തിവയ്പുനല്‍കാൻ നാം തീരുമാനിച്ചു."

  • "നമ്മുടെ ശാസ്ത്രജ്ഞര്‍ ചർമമുഴരോഗത്തിനുള്ള തദ്ദേശീയ പ്രതിരോധമരുന്നും തയ്യാറാക്കിയിട്ടുണ്ട്"

  • "കന്നുകാലിമേഖലയുടെ ആദ്യാവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സംവിധാനത്തിനായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്."

English Summary: PM Inaugurates Intl Dairy Federation's World Dairy Summit 2022 in Greater Noida

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds