<
  1. News

PM Kisan Latest: 30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ, ഊർജ്ജിത നടപടിയുമായി കേന്ദ്രം

PM-KISAN-ന് കീഴിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഏകദേശം 3 ദശലക്ഷം ആളുകൾ ദുരുപയോഗം ചെയ്തുവെന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഇത്തരം തട്ടിപ്പുകൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

Anju M U
PM Kisan
30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ...

കർഷകരുടെ വരുമാനം വർധിപ്പിക്കുക, സാമ്പത്തിക സഹായം നൽകുന്ന എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Nidhi Scheme Yojana). 2019 ഫെബ്രുവരിയിലാണ് മോദി സർക്കാർ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. 6000 രൂപ വർഷം തോറും മൂന്ന് ഗഡുക്കളായി കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്തിക്കുന്നുവെന്നതാണ് PM Kisan Nidhi Scheme Yojanaയുടെ ഏറ്റവും പ്രധാന സവിശേഷത.
എന്നാൽ, ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്തകൾ പ്രകാരം PM-KISAN-ന് കീഴിൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഏകദേശം 3 ദശലക്ഷം ആളുകൾ ദുരുപയോഗം ചെയ്തുവെന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: 11 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 1 കോടി 82 ലക്ഷം രൂപ കൈമാറിയെന്ന് കേന്ദ്ര മന്ത്രി

PM-KISANൽ 3 ദശലക്ഷം ആളുകൾ അർഹതയില്ലാത്ത ഗുണഭോക്താക്കൾ (3 Million Ineligible Beneficiaries In PM-KISAN)

പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ കീഴിൽ അർഹതയില്ലാത്ത ഏകദേശം 3 ദശലക്ഷം ആളുകൾക്ക് 2,900 കോടി രൂപ ലഭിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതിയുടെ കീഴിൽ ഇത്തരം ദുരുപയോഗങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കർഷകർക്കുള്ള പണം കൈമാറുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ചെക്കുകൾ അവതരിപ്പിച്ചുവെന്നതാണ് പുതിയ റിപ്പോർട്ടുകൾ.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan നിയമങ്ങളിൽ മാറ്റം; 6000 രൂപ ലഭിക്കാൻ ആധാറിനൊപ്പം ഈ രേഖകളും നിർബന്ധം

രാജ്യത്തുടനീളം അനർഹരായവർ വൻ തുക പദ്ധതിയിലൂടെ പിൻവലിച്ചു. ഇത്തരം തട്ടിപ്പുകൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

ഇതിന്റെ ഭാഗമായി മികവുറ്റ വീണ്ടെടുക്കൽ സംവിധാനവും, ആദായനികുതി വകുപ്പുമായി സഹകരിച്ച് കർശന പരിശോധനകളും, ഗുണഭോക്താക്കളുടെ ഫിസിക്കൽ വെരിഫിക്കേഷൻ ഉറപ്പാക്കുന്നതിനുള്ള നിരവധി നടപടികളും മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

2015-16ലെ സാമ്പത്തിക സർവേ പ്രകാരം സമ്പന്നർക്ക് ഒരു ലക്ഷം കോടി രൂപയുടെ 'അവ്യക്തമായ' സബ്‌സിഡികൾ ലഭിക്കുന്നുവെന്നും, ഇത് PM-KISAN പോലുള്ള ദാരിദ്ര്യ നിർമാർജ്ജന പദ്ധതികൾ കൂടുതൽ സസൂഷ്മം പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

PM-KISAN ഡാറ്റാബേസിൽ നിന്ന് അയോഗ്യരെ നീക്കം ചെയ്യുന്നതിനായി, ഒരു 'ഫിസിക്കൽ വെരിഫിക്കേഷൻ മൊഡ്യൂൾ'ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 5% ഗുണഭോക്താക്കളെ ഇപ്പോൾ പരിശോധിക്കുന്നുമുണ്ട്.

കർഷകരല്ലാത്ത ഗുണഭോക്താക്കൾ പദ്ധതിയിൽ അംഗത്വം എടുക്കുന്നത് നിയന്ത്രിക്കുന്നതിനായി വേരിഫിക്കേഷൻ പ്രക്രിയ സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിതവുമാക്കി.
ഇത് കൂടാതെ, പണമടച്ചതിന് തൊട്ടുപിന്നാലെ 10% ഗുണഭോക്താക്കളെ പരിശോധിക്കുന്നതിനായി ഒരു പ്രത്യേക മൊഡ്യൂൾ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വിശദമാക്കി.
അനർഹരായവരെ PM-KISANൽ നിന്ന് ഒഴിവാക്കുന്നതിനായി പിഎം-കിസാൻ ഡാറ്റാബേസിനെ ആദായനികുതി ഡാറ്റാബേസുമായി സംയോജിപ്പിക്കുന്ന പ്രക്രിയയും സർക്കാർ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, അർഹരല്ലാത്ത ഗുണഭോക്താക്കളെന്ന് കണ്ടെത്തിയാൽ, ഇവരിൽ നിന്ന് പണം ഈടാക്കുന്നതിന് പൊലീസ് പരാതികൾ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

അനർഹർ ആരൊക്കെ? (Who Are All Ineligible?)

ഭർത്താവും ഭാര്യയും മുതൽ മരിച്ച കർഷകർ, നികുതിദായകർ, പെൻഷൻകാർ എന്നിവർ വരെ പദ്ധതിയിൽ അർഹതയില്ലാത്തവരാണ്. തെറ്റായ അക്കൗണ്ടിൽ ഫണ്ട് കൈമാറ്റം, തെറ്റായ ആധാർ മുതലായവ ഉൾപ്പെടെയുള്ള കേസുകളും ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം ആദായനികുതി അടയ്ക്കുന്നവരോ പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ വാങ്ങുന്നവരോ അർഹരല്ല. കൂടാതെ, മുൻ മന്ത്രിമാർ, നിലവിലെ മന്ത്രിമാർ, പ്രൊഫഷണലുകൾ, സ്ഥാപന ഭൂവുടമകൾ എന്നിവർക്കും പദ്ധതിയിൽ ചേരാനാകില്ല.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 2000 രൂപ ലഭിക്കാൻ ഈ തീയതിയ്ക്കകം eKYC പൂർത്തിയാക്കണം, നിങ്ങൾ ചെയ്യേണ്ടത്

English Summary: PM Kisan Latest: 30 lakh Ineligible Beneficiaries Received Rs. 2,900 Crore, Centre To Stringent Actions

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds