തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംവദിച്ചു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്‍പ് യാത്രാ ഗുണഭോക്താക്കളും പരിപാടിയില്‍ പങ്കെടുത്തു.
2017 മുതല്‍ ജൈവകര്‍ഷകനായ മിസോറാമിലെ ഐസ്വാളില്‍ നിന്നുള്ള ഷുയയ റാള്‍ട്ടെ, ഇഞ്ചി, മിസോ മുളക്, മറ്റ് പച്ചക്കറികള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചു. തന്റെ ഉല്‍പ്പന്നങ്ങള്‍ ന്യൂഡല്‍ഹിയിലുള്ള കമ്പനികള്‍ക്ക് വരെ വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇതു വഴി തന്റെ വരുമാനം 20,000 രൂപയില്‍ നിന്ന് 1,50,000 രൂപയായി ഉയര്‍ത്താനായതായും അദ്ദേഹം പറഞ്ഞു.
തന്റെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തില്‍, മിഷന്‍ ഓര്‍ഗാനിക് മൂല്യ ശൃംഖല വികസനത്തിന് കീഴില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ തടസ്സമില്ലാതെ വില്‍ക്കാന്‍ കഴിയുന്ന ഒരു വിപണി സൃഷ്ടിച്ചിട്ടുണ്ടെന്ന് റാള്‍ട്ടെ പറഞ്ഞു. രാജ്യത്തെ നിരവധി കര്‍ഷകര്‍ ജൈവകൃഷിയിലേക്ക് നീങ്ങുന്നതിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് റാള്‍ട്ടെ നേതൃത്വം നല്‍കുന്നതിലും പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ജനങ്ങളുടെയും ഭൂമിയുടെയും ആരോഗ്യത്തിന് ജൈവകൃഷി അത്യന്താപേക്ഷിതമാണെന്ന് ശ്രീ മോദി അടിവരയിട്ടു.
കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, രാസ രഹിത ഉല്‍പന്നങ്ങളുടെ വിപണി 7 മടങ്ങിലധികം കുതിച്ചുയര്‍ന്നു, ഇത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മികച്ച ആരോഗ്യത്തിനും കാരണമായി. ജൈവകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ മറ്റുള്ളവരോട് തീരുമാനം കൈക്കൊള്ളാനും അഭ്യര്‍ത്ഥിച്ചു.
Share your comments