<
  1. News

പി.എം.ജി.കെ.വൈ -3 : ഭക്ഷ്യധാന്യ വിതരണത്തിന്റെ പുരോഗതി

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.വൈ )-3 പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിന്റെ പുരോഗതിയെക്കുറിച്ചും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെക്കുറിച്ചും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സുധാന്‍ഷു പാണ്ഡെ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചു.

Meera Sandeep
PMGKY-3
PMGKY-3

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKY)-3 പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിന്റെ പുരോഗതിയെക്കുറിച്ചും "ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്" പദ്ധതിയെക്കുറിച്ചും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി ശ്രീ സുധാന്‍ഷു പാണ്ഡെ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചു.

  • മെയ് മാസത്തില്‍ 55 കോടി ഗുണഭോക്താക്കള്‍ക്കും ജൂണില്‍ 2.6 കോടി ഗുണഭോക്താക്കള്‍ക്കും PM GKAY ക്ക് കീഴില്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചു
  • പി.എം.ജി.കെ.എ.വൈ-3 പ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഏകദേശം 63.67 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി
  • ഭക്ഷ്യ എണ്ണയുടെ വില ഇതിനകം മയപ്പെട്ടു തുടങ്ങിയിട്ടുണ്ട്, എല്ലാ ആഴ്ചയും ഗവണ്‍മെന്റ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നു
  • കോവിഡ്-19 കാലയളവില്‍; അതായത് 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ 19.8 കോടി പോർട്ടബിലിറ്റി ഇടപാടുകള്‍ രേഖപ്പെടുത്തി,

പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പി.എം-ജി.കെ.) യെക്കുറിച്ച് സംസാരിച്ച സെക്രട്ടറി 63.67 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (അതായത് 2021 മേയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള മൊത്തം പി.എം.ജി.കെ.വൈ വകയിരുത്തലിന്റെ 80%) സംസ്ഥാനങ്ങളും / കേന്ദ്രഭരണപ്രദേശങ്ങളും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ഡിപ്പോകളില്‍ നിന്നും ഏറ്റെടുത്തതായി അറിയിച്ചു.

മുപ്പത്തി മൂന്ന് സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളുമായി ഏകദേശം 28 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 2021 മേയ് മാസത്തില്‍ 55 കോടി ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള (എന്‍.എഫ്.എസ്.എ) ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഏകദേശം 1.3 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 2.6 കോടി എന്‍.എഫ്.എസ്.എ ഗുണഭോക്താക്കള്‍ക്ക് 2021 ജൂണിലേക്ക് വേണ്ടിയും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിതരണം ചെയ്തു.

അതുകൂടാതെ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, 2021 ജൂണ്‍ 3 വരെ

മേയ്, ജൂണ്‍ മാസങ്ങളിലേക്ക് വേണ്ടി യഥാക്രമം 90%, 12% ഉം ഭക്ഷ്യധാന്യങ്ങള്‍ എന്‍.എഫ്.എസ്. എ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മേയ്, ജൂണ്‍ മാസങ്ങളിലേക്ക് പി.എം.ജി.കെ.എ.വൈയ്ക്ക് 13,000 കോടി രൂപയുടെ ഭക്ഷ്യ സബ്‌സിഡിയാണുണ്ടായത്. 

ഇതുവരെ മേയ് ജൂണ്‍ മാസത്തേയ്ക്ക് പി.എം.ജി.കെ.വൈയ്ക്ക് ലഭിച്ചിട്ടുള്ള ഭക്ഷ്യ സബ്‌സിഡി 9,200 കോടി രൂപയിലധികമാണ്.

English Summary: PMGKY-3: Progress in food grain supply

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds