റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് തുടങ്ങുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.ടി.-യില്‍ നവംബര്‍ 24-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
കൃഷി, സസ്യശാസ്ത്രം, അനുബന്ധവിഷയങ്ങള്‍ എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവര്‍, റബ്ബര്‍തോട്ടമേഖലയില്‍ ജോലിചെയ്തുവരുന്ന സൂപ്പര്‍വൈസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍; റബ്ബറുത്പാദകസംഘങ്ങള്‍, അഗ്രി-ബിസിനസ് കമ്പനികള്‍, കാര്‍ഷികസഹകരണസ്ഥാപനങ്ങള്‍, കര്‍ഷകസംഘടനകള്‍, കാര്‍ഷികസംരംഭങ്ങള്‍, കാര്‍ഷികവസ്തുക്കളുടെ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിരുദധാരികള്‍ എന്നിവര്‍ക്കെല്ലാം കോഴ്‌സില്‍ ചേരാം.
റബ്ബര്‍തോട്ടമേഖലയിലും ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിജ്ഞാനവ്യാപനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രകൃതിദത്തറബ്ബറിന്റെ ഉത്പാദന-വിപണനരംഗങ്ങളിലെ സൂപ്പര്‍വൈസര്‍മാര്‍, മാനേജര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍; തോട്ടംമേഖലയിലെ സംരംഭകര്‍ തുടങ്ങിയവര്‍ക്കെല്ലാം കോഴ്‌സ് പ്രയോജനം ചെയ്യും.
കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍.ഐ.ആര്‍.ടി.-യുടെ 'ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സബ്മിഷന്‍' പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇമെയില്‍: training@rubberboard.org.in വെബ്‌സൈറ്റ്: www.training.rubberboard.org.in
Share your comments