
അധ്യാപക ദിനത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നതിന് കേരള തപാല്‍ സര്‍ക്കിള്‍ ഒരു പ്രത്യേക പദ്ധതി ആരംഭിക്കുന്നു.
അധ്യാപകര്‍ നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കുന്നതിനും അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി 'ആചാര്യ ദേവോ ഭവ' എന്ന പേരില്‍ ഒരു പ്രചാരണവുമായി തപാല്‍ വകുപ്പ്. അധ്യാപകര്‍ക്ക് തപാല്‍ വഴി സമ്മാനമെത്തിക്കുന്ന പദ്ധതിയ്ക്ക് 2021 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് പ്രാബല്യം.
ഈ കാലയളവില്‍, ഉപഭോക്താവിന് പോസ്റ്റോഫീസില്‍ നിന്ന് ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് കാറ്റലോഗില്‍ നിന്നുള്ള സമ്മാനങ്ങള്‍ തിരഞ്ഞെടുത്ത് തങ്ങളുടെ അധ്യാപകര്‍ക്കായി ഓര്‍ഡര്‍ ചെയ്യാം. അധ്യാപക ദിനത്തിന് മുമ്പ് സ്പീഡ് പോസ്റ്റായി ഇവ അധ്യാപകര്‍ക്ക് കൈമാറും.
സമ്മാനത്തോടൊപ്പം ഒരു സന്ദേശവും എഴുതി അധ്യാപകന് അയയ്ക്കാം അല്ലെങ്കില്‍ പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമായവയില്‍ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. അധ്യാപകര്‍ക്ക് സമ്മാനിക്കാന്‍ സ്റ്റാമ്പ് പതിപ്പിച്ച കീചെയിനുകള്‍, ബുക്ക്മാര്‍ക്കുകള്‍, തുടങ്ങി വിവിധതരം ഫിലാറ്റലിക് സമ്മാന ഇനങ്ങള്‍ ലഭ്യമാണ്. തങ്ങളുടെ അധ്യാപകനെ ആശംസിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അടുത്തുള്ള തപാല്‍ ഓഫീസുമായോ അവരുടെ പ്രദേശം സന്ദര്‍ശിക്കുന്ന പോസ്റ്റ്മാനോ ബന്ധപ്പെടാം.
Share your comments