പാലക്കാട്: പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും നടന്നു. പരിപാടി പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷികവൃത്തിക്കും കര്‍ഷകര്‍ക്കും വലിയ പ്രാധാന്യമുള്ള നാടാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ രീതികളും സാധ്യതകളും അവലംബിക്കണമെന്നും കൃഷി സംസ്‌കാരം എല്ലാതലത്തിലും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാകണമെന്നും എം.എല്‍.എ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ മണപ്പാടം വി. അപ്പു, നെല്‍ക്കര്‍ഷകന്‍ തെക്കേപൊറ്റ സി. കാദര്‍, വനിതാ കര്‍ഷക റസിയ, ജൈവ കര്‍ഷകന്‍ കണക്കന്നൂര്‍ ശശിധരന്‍പിള്ള, പട്ടികജാതി വിഭാഗം കര്‍ഷകന്‍ വേലായുധന്‍ എന്ന പരുക്കന്‍, മുതിര്‍ന്ന കര്‍ഷക തൊഴിലാളി സി.സി മണി, വിദ്യാര്‍ത്ഥി കര്‍ഷക ഹബീബ എന്നിവരെ ആദരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിന് പ്രാധാന്യം നൽകും: മന്ത്രി
പുതുക്കോട് എം.സി പാലസില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ഹസീന അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന,പഞ്ചായത്ത് അംഗങ്ങളായ എം.എന്‍ റഫീഖ്, നസീമ സിറാജുദ്ദീന്‍, സുനിതകുമാരി, പുതുക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എന്‍ സുകുമാരന്‍, കൃഷി ഓഫീസര്‍ കെ.ജെ ഗിഫ്റ്റി, കൃഷി അസിസ്റ്റന്റ് ആര്‍. അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments