<
  1. News

PMBJP: ജനൗഷധിയുടെ വിൽപ്പന 1,094 കോടി കവിഞ്ഞു

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP)യുടെ കീഴിൽ ജനൗഷധി വിൽപ്പന നടത്തിയത് 1,094 കോടി രൂപയ്ക്ക് മുകളിൽ.

Raveena M Prakash
Pradhan Mantri Janaushadhi medicine sale has crossed 1,094 crores
Pradhan Mantri Janaushadhi medicine sale has crossed 1,094 crores

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP)യുടെ കീഴിൽ കേന്ദ്രത്തിന്റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ മുൻകൈയായി പ്രവർത്തിക്കുന്ന ജനൗഷധി വിൽപ്പന നടത്തിയത് 1,094 കോടി രൂപയ്ക്ക് മുകളിൽ മരുന്നുകൾ. മിതമായ നിരക്കിൽ ഗുണമേന്മയുള്ള മരുന്നുകൾ വാഗ്ദാനം ചെയ്തുകൊണ്ട് 2022-23 സാമ്പത്തിക വർഷത്തിൽ ഇന്നുവരെ മരുന്നുകൾ വിറ്റത് 1094.84 കോടി രൂപയ്ക്ക്. ഇന്ത്യൻ പൗരന്മാർക്ക് ജനൗഷധി വിറ്റത് 6600 കോടി രൂപയ്ക്ക്. ഗവൺമെന്റിന്റെ വിശകലനം അനുസരിച്ച്, രാജ്യത്തെ മറ്റ് റീട്ടെയിൽ ചാനലുകളിലൂടെ ലഭ്യമായ അതേ മരുന്നുകളുടെ ശരാശരി റീട്ടെയിൽ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, 2022-23 ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ മാത്രം ഉപഭോക്താക്കൾ ഏകദേശം 6,600 കോടി രൂപ ലാഭിച്ചു.

ജനൗഷധി കേന്ദ്രങ്ങൾ വഴി വിൽക്കുന്ന മരുന്നുകൾക്ക് ഏറ്റവും മികച്ച മൂന്ന് ബ്രാൻഡഡ് മരുന്നുകളുടെ ശരാശരി വിലയുടെ പരമാവധി 50% എന്ന രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ജൻഔഷധി മരുന്നുകളുടെ വില കുറഞ്ഞത് 50% വിലക്കുറവിലും, ചില സന്ദർഭങ്ങളിൽ ബ്രാൻഡഡ് മരുന്നുകളുടെ വിപണി വിലയുടെ 80% മുതൽ 90% വരെയുമാണ് വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഹൃദ്രോഗം, കാൻസർ, ആന്റി-ഡയബറ്റിക്‌സ്, ആൻറി-ഇൻഫെക്റ്റീവ്, ആന്റി-അലർജി, ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ മരുന്നുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾ തുടങ്ങി എല്ലാ പ്രധാന ചികിത്സാ ഗ്രൂപ്പുകളും ഉൾക്കൊള്ളുന്ന 1759 മരുന്നുകളും 280 ശസ്ത്രക്രിയാ ഉപകരണങ്ങളും ജനൗഷധി മരുന്ന് ശാലകളിൽ ഉൾപ്പെടുന്നുവെന്ന് വകുപ്പ് അറിയിച്ചു.

പ്രോട്ടീൻ പൗഡർ, മാൾട്ട് അധിഷ്ഠിത ഭക്ഷണ സപ്ലിമെന്റുകൾ, ആയുഷ് ഉൽപ്പന്നങ്ങളായ ആയുരക്ഷ കിറ്റ്, ബൽരക്ഷ കിറ്റ്, ആയുഷ്-64 ടാബ്‌ലെറ്റ് എന്നിവ രോഗപ്രതിരോധ ബൂസ്റ്ററുകളും ചില ജനൗഷധി ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (NLEM) ഉൾപ്പെടുത്തിയിട്ടുള്ള ലാബ് റീജന്റുകൾ ഒഴികെയുള്ള എല്ലാ ജനറിക് മരുന്നുകളും ഉൽപ്പന്ന ബാസ്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, 763 ജില്ലകളിലെ 743 ജില്ലകളിലും ജനൗഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 665.83 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി, ഇത് ഏകദേശം 4,000 കോടി രൂപ ലാഭിക്കാനായി.

2021-22ൽ, ജനൗഷദി കേന്ദ്രങ്ങൾ വഴി വിറ്റ മരുന്നുകളുടെ മൂല്യം ₹893.56 കോടിയായിരുന്നു, ഇത് ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് ഏകദേശം 5,300 കോടി രൂപ ലാഭിച്ചു. രാജ്യത്തെ ഓരോ ജില്ലയിലും കുറഞ്ഞത് ഒരു ജൻ ഔഷധി സ്റ്റോർ എന്ന ലക്ഷ്യത്തോടെ 2008 നവംബറിലാണ് ജൻ ഔഷധി പദ്ധതി ആരംഭിച്ചത്. പിന്നീട്, ഗുണനിലവാരമുള്ള ജനറിക് മരുന്നുകളുടെ സംഭരണത്തിലും വിൽപ്പനയിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ഫ്രാഞ്ചൈസിയിലുള്ള ഒരു മാതൃക സർക്കാർ സ്വീകരിച്ചു. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (PMBJP) എന്ന പേരിലും ഇത് പുനർനാമകരണം ചെയ്യപ്പെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: OUAT കർഷക മേള 2023: ഒഡീഷ യൂണിവേഴ്‌സിറ്റി വിസി പ്രവത് കുമാർ റൗളിന്റെ സാന്നിധ്യത്തിൽ തയ്യാറെടുപ്പ് യോഗം നടന്നു

English Summary: Pradhan Mantri Janaushadhi medicine sale has crossed 1,094 crores

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds