<
  1. News

കിസാന്‍ സമ്മാന്‍ നിധിയില്‍ അര്‍ഹരായ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖാന്തിരം അപേക്ഷിക്കാം: കൃഷിമന്ത്രി

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

KJ Staff

 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കുന്നതിന് പ്രത്യേകം സമയപരിധി ഇല്ല എന്ന് കൃഷിവകുപ്പുമന്ത്രി അറിയിച്ചു.

പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം ഫെബ്രുവരി 24 ന് രാവിലെ 10 മണിയ്ക്ക് കോട്ടയം തലയാഴത്തുവച്ച് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നതാണ്. ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ കര്‍ഷകര്‍ സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനില്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്.

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുകയും കര്‍ഷക ഡാറ്റാ ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യുന്നതാണ്. 1.12.2018 മുതല്‍ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നാല് മാസത്തിലൊരിക്കല്‍ മൂന്ന് തുല്യ ഗഡുക്കളായി അക്കൗണ്ടില്‍ ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യഗഡു (2000 രൂപ) വിന്റെ കാലാവധി 1.12.2018 മുതല്‍ 31.3.2019 വരെയാണ്. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്ക് 5 ദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ആയി ലഭിക്കുന്നതായിരിക്കും. 2 ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. കര്‍ഷകന്‍, അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം. സംസ്ഥാന സര്‍ക്കാരിന്റെ ലാന്റ് റിക്കാര്‍ഡ് പ്രകാരം 1.2.2019 ലെ കൈവശ ഭൂമിയുടെ രേഖകളാണ് സ്ഥലപരിധി കണക്കാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്ന കുടുംബങ്ങള്‍
താഴെപ്പറയുന്ന ഉയര്‍ന്ന സാമ്പത്തിക നിലവാരമുളളവ്യക്തികള്‍ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അര്‍ഹരല്ല.

a) സ്വന്തമായി സ്ഥാപങ്ങളോടനുബന്ധിച്ച വസ്തു ഉടമകള്‍
b) കര്‍ഷക കുടുംബത്തില്‍ ഒന്നോ അതിലധികമോ അംഗങ്ങള്‍ താഴെ പറയുന്ന വിഭാഗത്തില്‍ ഉള്‍പെട്ടാല്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.

ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുളളതും മുന്‍പുളളതുമായിട്ടുളള ഉദ്യോഗസ്ഥര്‍
നിലവിലുളളതും മുന്‍പുളളതുമായിട്ടുളള മന്ത്രിമാര്‍, ലോകസഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, സ്റ്റേറ്റ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, മേയര്‍മാര്‍, ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍,
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആട്ടോണമസ് സ്ഥാപനങ്ങളിലും സര്‍വ്വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ള )
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ആട്ടോണമസ് സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച്, പ്രതിമാസം 10000/- രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നവര്‍ (ക്ലാസ് 4/ ഗ്രൂപ്പ് D ഒഴികെയുള്ള )
അവസാന അസ്സെസ്സ്‌മെന്റ് വര്‍ഷം ഇന്‍കം ടാക്‌സ് അടച്ചവര്‍
പ്രൊഫഷണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ (ഡോക്ടര്‍, എഞ്ചിനീയര്‍, വക്കീല്‍, ആര്‍ക്കിടെക്ട്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് തുടങ്ങി നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നവര്‍)

English Summary: pradhanmantri Kissan Smman nidhi kerala

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds