<
  1. News

പ്രവാസികള്‍ക്കുള്ള 5000 രൂപ ധനസഹായം ഇനിയും ലഭിച്ചില്ലേ

ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5,000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവര്‍ക്ക് രേഖകളിലെ തകരാറ് പരിഹരിക്കാന്‍ അവസരം.

Arun T

ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5,000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവര്‍ക്ക് രേഖകളിലെ തകരാറ് പരിഹരിക്കാന്‍ അവസരം. www.norkaroots.org വൈബ്‌സൈറ്റിലെ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി ആദ്യം അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രഷന്‍ നമ്പരും പാസ്‌പോര്‍ട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷന്‍ നല്‍കിയാല്‍ നിലവിലെ സ്റ്റാറ്റസ് അറിയാം.

അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ നോര്‍ക്കയില്‍ നിന്ന് എസ്.എം.എസ്.സന്ദേശം ലഭിച്ചവര്‍ www.norkaroots.org എന്ന വൈബ്‌സൈറ്റില്‍ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്താം. എന്‍ആര്‍ഐ അക്കൗണ്ട് നമ്പര്‍ സമര്‍പ്പിച്ചുളളവര്‍ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ ശേഷം അനുബന്ധരേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്. രേഖകള്‍ ഒരോന്നും 2എംബിയ്ക്ക് താഴെയുളള പിഡിഎഫ്/ ജെപിജി ഫോര്‍മാറ്റില്‍ ഉളളതായിരിക്കണം. രേഖകള്‍ സമര്‍പ്പിച്ച ശേഷം സേവ് എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണം. അവസാന തീയതി നവംബര്‍ 7.

നോര്‍ക്കാ- റൂട്ട്‌സ് വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംശയ ദൂരീകരണത്തിനായി തിങ്കളാഴ്ച മുതല്‍ രാവിലെ 10.30 മുതല്‍ 4.30 വരെ താഴെ ചേര്‍ത്തിട്ടുള്ള നമ്പരുകളില്‍ ബന്ധപ്പെടാം.

ഫോണ്‍ നമ്പർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ: 7736840358, 9747183831.

കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്: 9188268904, 9188266904.

മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂര്‍, കാസർഗോഡ്: 9400067470, 9400067471, 9400067472, 9400067473.

CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

English Summary: pravasikalkkulla grant labhikcho kjoctar2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds