1. കൊല്ലങ്കോട്, മുതലമടയിൽ മാമ്പഴത്തിന്റെ ഉൽപാദനം കുത്തനെ കുറഞ്ഞു, വിചാരിച്ച വില ലഭിക്കാത്തതും കർഷകരെ കണ്ണീരിലാഴ്ത്തി. മുതലമട, കൊല്ലങ്കോട്, പട്ടഞ്ചേരി, എലവഞ്ചേരി പഞ്ചായത്തുകളിലായി 7,000ത്തിലധികം ഹെക്ടറിൽ കൃഷി ചെയുന്ന മാവിൻതോട്ടങ്ങളിൽ കാലാവസ്ഥ വ്യതിയാനവും കീടങ്ങളുടെ ആക്രമണവും മൂലം, വിളവ് ഇത്തവണ കുത്തനെ കുറഞ്ഞു. വർഷത്തിൽ 500 മുതൽ 700 കോടി രൂപ വരെ മാമ്പഴ വിൽപനയുണ്ടായിരുന്ന, ഈ പ്രദേശത്തു ഇത്തവണ റെക്കോഡ് തകർച്ചയാണ് നേരിടുന്നത്.
2. കേരള കൃഷി വകുപ്പിന്റെ നൂതന സംരഭമായ കേരളാഗ്രോ, അടുത്തിടെ ആരംഭിച്ച കൃഷി വകുപ്പിന്റെ പുതിയ ബ്രാൻഡിംഗ് ആണ്. കേരളാഗ്രോ വഴി, കേരളത്തിന്റെ ഗുണമേന്മയുള്ള മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇത് കേരളത്തിന്റെ കാർഷിക രംഗത്ത് പുതിയ കാൽവെപ്പാണെന്ന് കേരള കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
3. എന്റെ കേരളം പ്രദര്‍ശന- വിപണന മേളയ്ക്ക്, ആലപ്പുഴ ജില്ലയിൽ തുടക്കമായി. മേളയുടെ ഓദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു, ഉദ്‌ഘാടന ചടങ്ങിൽ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം, കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്‌കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദര്‍ശനം, വില്‍പ്പന, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവയാണ് പരിപാടിയിൽ നടക്കുന്നത്.
4. തിരുവനന്തപുരം ജില്ലയിൽ തലയോലപ്പറമ്പിലെ 1.26 ഏക്കർ നെൽവയൽ നികത്തുന്നതിന് അനുമതി നൽകി, കേരള സംസ്ഥാന റവന്യൂ വകുപ്പിന്റെ ഉത്തരവ്. നിലവിലുള്ള ബണ്ട് റോഡിന്റെ ഇരുവശങ്ങളിലുമായി നിലനിൽക്കുന്ന പാടശേഖരത്തിലെ കാർഷിക പ്രവർത്തനങ്ങൾക്കും, കൃഷിയ്ക്കും നാശം സംഭവിക്കാത്ത വിധത്തിൽ നിർമാണ പ്രവർത്തനം നടത്തണമെന്നാണ് വ്യവസ്ഥയായി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ, പൊതുആവശ്യത്തിനായി നിലം മാറ്റം ചെയ്യുമ്പോൾ, നിഷ്കർഷിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടർ, ഉറപ്പാക്കണമെന്നും ഉത്തരവിൽ അറിയിച്ചു.
5. സംസ്ഥാനത്തെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ, ലക്ഷ്യമിട്ട് കേരള വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിലേക്ക് മേയ് 30 വരെ അപേക്ഷിക്കാം. വായ്പകൾക്ക് പലിശയിളവും, സംരംഭ വിപുലീകരണ പദ്ധതികൾക്ക് സബ്‌സിഡിയും, വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കാൻ ധനസഹായവും, ഉൾപ്പെടെയുള്ള വിവിധ പിന്തുണ നൽകാനാണ് മിഷൻ 1000 ത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയാനും, ഓൺലൈനായി അപേക്ഷിക്കാൻ mission1000.industry.kerala.gov.in എന്ന ലിങ്ക് സന്ദർശിക്കാം.
6. മിൽമയുടെ ഉടമസ്ഥതയിലുള്ള കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) തീരദേശത്ത് പാൽ വിൽക്കരുതെന്നും, സ്വന്തം ക്ഷീരകർഷകരുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗത്തെ ദ്രോഹിക്കരുതെന്നും കർണാടക കൗൺസിലറോട് അഭ്യർത്ഥിച്ചു. നിലവിൽ കർണ്ണാടകയിൽ നന്ദിനി vs മിൽമ പോര് നിലനിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അഭ്യർത്ഥിച്ചു.
7. മാലിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയതിന്റെ ഉദ്ഘാടനം ഏപ്രിൽ 18നു, വൈകുന്നേരം നാലിനു ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം. പി ഹൈബി ഈഡൻ ചടങ്ങിൽ മുഖ്യാതിഥിയാകും. 37.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മികച്ച സംവിധാനങ്ങളോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചതെന്ന് കെ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.
8. ഇന്ത്യയുടെ G20 പ്രസിഡൻസിക്ക് കീഴിലുള്ള അഗ്രികൾച്ചറൽ ചീഫ് സയന്റിസ്റ്റുകളുടെ (MACS) മൂന്ന് ദിവസത്തെ യോഗം ഇന്ന് വാരണാസിയിൽ ആരംഭിച്ചു. യോഗത്തിൽ വ്യക്തികളുടെ ആരോഗ്യത്തിനും, ക്ഷേമത്തിനും വേണ്ടിയുള്ള സുസ്ഥിര കൃഷിയെയും, ഭക്ഷണ സംവിധാനങ്ങളെയും കുറിച്ച് ചർച്ച ചെയ്തു. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉൾപ്പെടെ കാർഷിക ഗവേഷണവും വികസനവും, കാലാവസ്ഥാ സ്മാർട്ട് കൃഷി, ഡിജിറ്റൽ കൃഷി, പൊതു സ്വകാര്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര കൃഷി മന്ത്രാലയം സംഘടിപ്പിക്കുന്ന യോഗത്തിൽ ചർച്ചകൾ നടക്കും.
9. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യം, ഡാർജിലിംഗ് തേയിലയുടെ വിപണി നഷ്ടപ്പെടുത്തുന്നു. ഈ സീസണിലെ, ആദ്യത്തെ തേയിലകൾ കൊണ്ട് നിർമ്മിച്ച ഡാർജിലിംഗ് ഫസ്റ്റ് ഫ്ലഷ് തേയില, കൂടുതലും കയറ്റുമതി ചെയ്യുന്നത്, യൂറോപ്പിലേക്കാണ്. എന്നാൽ, യൂറോപ്പിലെ ഉയർന്ന വിലക്കയറ്റവും, സാമ്പത്തിക അനിശ്ചിതത്വം മൂലമാണ് തോട്ടക്കാർ ചോദിക്കുന്ന വിലയ്ക്ക് തേയില വാങ്ങാൻ പ്ലാന്റർമാർ തയ്യാറാവാത്തതെന്ന് അധികൃതർ പറഞ്ഞു
10. കേരളത്തിൽ പകൽ സമയങ്ങളിൽ താപനില വർധനവ് സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്,
അതെ സമയം സംസ്ഥാനത്തെ, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 1,000 റേഷൻ കടകൾ കെ-സ്റ്റോർ ആകും; മെയ് 14ന് തുറക്കും..കൂടുതൽ വാർത്തകൾ
Share your comments