അന്യസംസ്ഥാനങ്ങളില്‍ നിന്നും ചകിരി വാങ്ങി സബ്‌സിഡി നിരക്കില്‍ പിരി സംഘങ്ങള്‍ക്ക് നല്‍കുകയും ഒരു തൊഴിലാളിക്ക് 110 രൂപ സര്‍ക്കാരിന്റെ വരുമാന സഹായ പദ്ധതി പ്രകാരം നല്‍കിയുമാണ് കയര്‍ ഉത്പാദിപ്പിക്കുന്നത്.
ചെറുകിട ഉത്പാദന മേഖലയിലുള്‍പ്പടെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് 600 രൂപ വേതനം നല്‍കും. ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിച്ച് ആഭ്യന്തര-വിദേശ വിപണികളില്‍ വില്‍ക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതിലൂടെ കയര്‍ കോര്‍പ്പറേഷനില്‍ നിന്നും കാര്‍ഡ് നല്‍കിയിട്ടുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ 200 ദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍ പറഞ്ഞു.
Share your comments