കൊച്ചി: തമിഴ്‌നാട്ടില്‍ ഉൽപാദനം കുറഞ്ഞതും പൂ നശിച്ചതും മൂലം കേരളത്തിലും മുല്ലപ്പൂ വില കുതിച്ചുയരുന്നു. ഈ മാസം കിലോയ്ക്കു 2000നു മുകളിലേക്കും വില ഉയര്‍ന്നു. മുഹൂര്‍ത്തം ഇല്ലാത്ത ദിവസങ്ങളില്‍പ്പോലും കിലോയ്ക്ക് 300 മുതല്‍ 800 രൂപവരെ വിലയുണ്ട്. കൊവിഡ് കാല പ്രതിസന്ധി മുല്ലപ്പൂ കച്ചവടത്തെ ബാധിച്ചിട്ടില്ല. വിവാഹത്തിലെ താരപദവിയാണ് മുല്ലപ്പൂവിന്‍റെ മൂല്യം.The value of jasmine is the star status of the marriage
തമിഴ്നാട്ടിൽ നിന്നു പാലക്കാട് വഴിയാണ് പ്രധാനമായും കേരളത്തിലേക്കു മുല്ലപ്പൂ എത്തുന്നത്.
മുല്ലപ്പൂവിന് കേരളത്തിൽ ലഭ്യതക്കുറവും ഉണ്ട്. മുഹൂര്‍ത്ത ദിനങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താണ് പൂവ് ലഭ്യമാക്കുന്നത്. കേരളത്തില്‍ മുല്ലക്കൃഷി നാമമാത്രമാണ്. ഒരേദിവസം തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ കിലോയ്ക്ക് 200-300 രൂപയുടെ വിലവ്യത്യാസവും വരുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മുല്ല കൃഷി
#Jasmineprice #Krishi #Agriculture #Krishijagran #JasmineFlower
Share your comments