തിരുവനന്തപുരം: വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഗോത്രവർഗ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർക്കറ്റിംഗും ലോജിസ്റ്റിക്‌സ് വികസനവും (PTP-NER) വടക്കുകിഴക്കൻ മേഖലയിലെ കഴിവുറ്റ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മഹത്തായ പദ്ധതിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഈ പദ്ധതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുമെന്നും ശ്രീ മോദി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കരകൗശല കൈത്തറി മേഖലക്ക് ഉണര്‍വ്വായി കൈരളി മേള
ഉൽപന്നങ്ങളുടെ സംഭരണം, ലോജിസ്റ്റിക്‌സ്, വിപണനം എന്നിവയിൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ആദിവാസി കരകൗശല തൊഴിലാളികൾക്ക് ഉപജീവന സാധ്യതകൾ ശക്തിപ്പെടുത്തുകയാണ് PTP-NER പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട ഒരു ട്വീറ്റ് ത്രെഡിൽ അറിയിച്ചു.
കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
വടക്കുകിഴക്കൻ മേഖലയിലെ പ്രഗത്ഭരായ കരകൗശല വിദഗ്ധരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മികച്ച പദ്ധതിയാണ് PTP-NER. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മികച്ച ദൃശ്യപരത ഉറപ്പാക്കുകയും ചെയ്യും. ഇത് മൂലം ആദിവാസി സമൂഹങ്ങൾക്ക് പ്രത്യേകിച്ചും പ്രയോജനം ലഭിക്കും.
Share your comments