<
  1. News

പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു

കേരളത്തിൽ ഫാം ജേർണലിസത്തിൽ ഉപജ്ഞാതാവ് ആയിരുന്ന പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു.

Priyanka Menon
R Heli
R Heli

കേരളത്തിൽ ഫാം ജേർണലിസത്തിൽ ഉപജ്ഞാതാവ് ആയിരുന്ന പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്ന് പരിപാടികൾക്ക് തുടങ്ങിയ പരിപാടികൾക്ക് പിന്നിൽ ഇദ്ദേഹമായിരുന്നു. കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 

ഫാം ഇൻഫർമേഷൻ ബ്യൂറോ യുടെ ആദ്യത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഇദ്ദേഹമായിരുന്നു. 'കേരള കർഷകൻ' മാസികയുടെ ആദ്യകാല പത്രാധിപരിൽ ഒരാളായിരുന്നു അദ്ദേഹം. കൃഷിയെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് നിർണായ സ്വാധീനം ചെലുത്തിയ പ്രമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം.

കൃഷി വകുപ്പിൻറെ മുൻ ഡയറക്ടർ ആയിരുന്നു ഹേലി കേരള കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്നു. റബ്ബർ ബോർഡിൽ ജൂനിയർ ഓഫീസറായും തിരുകൊച്ചി കൃഷിവകുപ്പിൽ കൃഷി ഇൻസ്പെക്ടറായും മല്ലപ്പള്ളിയിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ ഓഫീസർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English Summary: r heli passed away

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds