<
  1. News

പേവിഷബാധ വാക്സിന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.

Anju M U
dog
പേവിഷബാധ വാക്സിന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്

പേവിഷബാധക്കെതിരായ വാക്സിന്‍- IDRV പത്തനംതിട്ട ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി അറിയിച്ചു.
അടിയന്തിര രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനായി മുറിവിന് ചുറ്റും കുത്തി വയ്ക്കുന്ന ആന്റിറാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്.

മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ സോപ്പും വെളളവും ഉപയോഗിച്ച് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും മുറിവ് കഴുകണം. ടാപ്പില്‍ നിന്നുളള ഒഴുക്കുവെളളം ആയാല്‍ കൂടുതല്‍ നല്ലത്. ഇതുമൂലം 90 ശതമാനം വൈറസുകളും ഇല്ലാതാകും. കടിയേറ്റ ആളെ വേഗം വാക്സിന്‍ ലഭിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് വാക്സിന്‍ എടുക്കണം. കടിയേറ്റ ഉടന്‍, മൂന്നാം ദിവസം, ഏഴാം ദിവസം, 28-ാം ദിവസം എന്നിങ്ങനെയാണ് വാക്സിന്‍ എടുക്കേണ്ടത്.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആവശ്യമെങ്കില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ സ്വീകരിക്കേണ്ടതാണ്. കടിയേറ്റ മുറിവില്‍ ഒറ്റമൂലി മരുന്നുകളോ ലേപനങ്ങളോ പുരട്ടുവാന്‍ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വളര്‍ത്തു നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ്

അതേ സമയം, പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ റാബീസ് ഫ്രീ കേരള വാക്സിനേഷന്‍ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 19ന് രാവിലെ 10ന് കൈതയ്ക്കല്‍ ബ്രദേഴ്സ് ഗ്രൗണ്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രതിരോധ കുത്തിവയ്പ്പിനായി 30 രൂപയും ലൈസന്‍സ് ഫീസ് 10 രൂപയും ഈടാക്കും.

പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകളുടെ വിവരങ്ങള്‍

വാര്‍ഡ് ഒന്നില്‍ 20ന് രാവിലെ 10 മണിക്ക് ഗണപതി അമ്പലം, 11ന് കെഎസ്ഇബി ജംഗ്ഷന്‍(പ്രതിഭ). വാര്‍ഡ് രണ്ടില്‍ 19ന് രാവിലെ 10ന് ലളിതകലാ പഠന കേന്ദ്രം, 11ന് ഇളംപള്ളില്‍ സബ് സെന്റര്‍ എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് നടത്തുന്നത്. വാര്‍ഡ് മൂന്നില്‍ 20ന് രാവിലെ 10 മണിക്ക് ചക്കന്‍ചിറമല 75-ാം നമ്പര്‍ അംഗന്‍വാടിയിലും 11ന് കൊച്ചുതറ 105-ാം നമ്പര്‍ അംഗന്‍വാടിയിലും കുത്തിവയ്പ്പ് നടത്തും.

വാര്‍ഡ് നാലില്‍ 22ന് രാവിലെ 10ന് ഹിരണ്യനല്ലൂര്‍ അംഗന്‍വാടി, 11ന് കൊല്ലാട്ട് അംഗന്‍വാടി. വാര്‍ഡ് അഞ്ചില്‍ 23ന് രാവിലെ 10ന് നിലമേല്‍ എരിലേത്ത് ജംഗ്ഷന്‍, 11ന് വിളയില്‍കട ജംഗ്ഷന്‍. വാര്‍ഡ് ആറില്‍ 24ന് രാവിലെ 10ന് ആലുമ്മൂട് ജംഗ്ഷന്‍. വാര്‍ഡ് ഏഴില്‍ 19ന് രാവിലെ 10ന് പഴകുളം മുസ്ലിംപള്ളി തെക്കുവശം. വാര്‍ഡ് എട്ടില്‍ 20ന് രാവിലെ 10ന് വെറ്ററിനറി സബ് സെന്റര്‍ പഴകുളം. വാര്‍ഡ് ഒന്‍പതില്‍ 22ന് രാവിലെ 10ന് ഉദയഗിരി അംഗന്‍വാടി. വാര്‍ഡ് പത്തില്‍ 19ന് രാവിലെ 10ന് ക്ഷീരപരിശീലന കേന്ദ്രം, 11ന് പ്രതിഭാ ജംഗ്ഷന്‍.

വാര്‍ഡ് 11ല്‍ 20ന് രാവിലെ 10ന് പുത്തന്‍പുരയ്ക്കല്‍, 11ന് എല്‍പിഎസ് ചേന്ദംപള്ളില്‍. വാര്‍ഡ് 12ല്‍ 22ന് രാവിലെ 10ന് കുന്നത്തൂക്കര അംഗന്‍വാടി. വാര്‍ഡ് 13ല്‍ 23ന് രാവിലെ 10ന് തെക്കുംമുറി കോളനി സ്‌കൂള്‍ ഗ്രൗണ്ട്, 11ന് ചെറുപുഞ്ച റേഷന്‍ കട. വാര്‍ഡ് 14ല്‍ 19ന് രാവിലെ 10ന് പുത്തന്‍ചന്ത ജംഗ്ഷന്‍, 11ന് ആസാദ് ജംഗ്ഷന്‍. വാര്‍ഡ് 15ല്‍ 23ന് രാവിലെ 10ന് ചാല സ്റ്റേഡിയം. വാര്‍ഡ് 16ല്‍ 20ന് രാവിലെ 10ന് നെഹ്റു ഗ്രൗണ്ട്, 10.30ന് അംബനാട്ട്പടി, 11ന് ആലത്തിനാല്‍പടി, 11.30ന് ഫാക്ടറി ജംഗ്ഷന്‍ എന്നിവിടങ്ങളിൽ കുത്തിവയ്പ്പ് നടത്തും.

വാര്‍ഡ് 17ല്‍ 22ന് രാവിലെ 10ന് പേരാണിക്കല്‍പടി, 10.30ന് ജനനി ക്ലബ്, 11ന് റീത്തുപള്ളി ജംഗ്ഷന്‍, 11.30ന് അട്ടക്കോട്. വാര്‍ഡ് 18ല്‍ 23ന് രാവിലെ 10ന് മുണ്ടപ്പള്ളി എല്‍പിഎസ്, 10.30ന് കാട്ടില്‍ ജംഗ്ഷന്‍, 11ന് ചാങ്ങേലി ജംഗ്ഷന്‍, 11.30ന് സെറ്റില്‍മെന്റ് കോളനി അംഗന്‍വാടി. വാര്‍ഡ് 19ല്‍ 19ന് രാവിലെ 10ന് സാംസ്‌കാരിക നിലയം, 11ന് തോട്ടമുക്ക്. വാര്‍ഡ് 20ല്‍ 20ന് രാവിലെ 10ന് ജനവിദ്യാകേന്ദ്രം തെങ്ങമം, 11ന് പൂന്തോട്ടം ജംഗ്ഷന്‍. വാര്‍ഡ് 21ല്‍ 22ന് രാവിലെ 10ന് യുപിഎസ് തെങ്ങമം. വാര്‍ഡ് 22ല്‍ 23ന് രാവിലെ 10ന് കുടുംബശ്രീ ഹാള്‍ തോട്ടുവ. വാര്‍ഡ് 23ല്‍ 19ന് രാവിലെ 10ന് ബ്രദേഴ്സ് ഗ്രൗണ്ട്, 11ന് പൊയ്കയില്‍ ചന്ത.

പേവിഷബാധയ്ക്ക് എതിരെയുളള പ്രതിരോധ കുത്തിവയ്പ് IDRV ലഭ്യമായ കേന്ദ്രങ്ങള്‍:

1. ഗവ.മെഡിക്കല്‍ കോളേജ് കോന്നി
2. ജനറല്‍ ആശുപത്രി അടൂര്‍
3. ജില്ലാ ആശുപത്രി കോഴഞ്ചേരി
4. താലൂക്ക് ആശുപത്രി റാന്നി
5. പ്രാഥമികാരോഗ്യകേന്ദ്രം ആങ്ങമൂഴി
6. കുടുംബാരോഗ്യകേന്ദ്രം ചന്ദനപ്പപ്പളളി
7. സാമൂഹികാരോഗ്യകേന്ദ്രം ചാത്തങ്കേരി
8. കുടുംബാരോഗ്യകേന്ദ്രം ചെറുകോല്‍
9. സാമൂഹികാരോഗ്യകേന്ദ്രം ഏനാദിമംഗലം
10. സാമൂഹികാരോഗ്യകേന്ദ്രം എഴുമറ്റൂര്‍
11. കുടുംബാരോഗ്യകേന്ദ്രം കടമ്മനിട്ട
12. സാമൂഹികാരോഗ്യകേന്ദ്രം കാഞ്ഞീറ്റുകര
13. പ്രാഥമികാരോഗ്യകേന്ദ്രം കൊക്കാത്തോട്
14. കുടുംബാരോഗ്യകേന്ദ്രം കോട്ടാങ്ങല്‍
15. പ്രാഥമികാരോഗ്യകേന്ദ്രം കുറ്റപ്പുഴ
16. പ്രാഥമികാരോഗ്യകേന്ദ്രം മല്ലപ്പുഴശേരി
17. പ്രാഥമികാരോഗ്യകേന്ദ്രം മൈലപ്ര
18. പ്രാഥമികാരോഗ്യകേന്ദ്രം നിലയ്ക്കല്‍
19. പ്രാഥമികാരോഗ്യകേന്ദ്രം പന്തളം തെക്കേക്കര
20. പ്രാഥമികാരോഗ്യകേന്ദ്രം റാന്നി അങ്ങാടി
21. പ്രാഥമികാരോഗ്യകേന്ദ്രം സീതത്തോട്
22. പ്രാഥമികാരോഗ്യകേന്ദ്രം തോട്ടപ്പുഴശേരി
23. കുടുംബാരോഗ്യകേന്ദ്രം ഓതറ

24. സാമൂഹികാരോഗ്യകേന്ദ്രം വല്ലന
25. യുപിഎച്ച്സി കുമ്പഴ
26. ജനറല്‍ ആശുപത്രി പത്തനംതിട്ട
27. താലൂക്ക് ആശുപത്രി മല്ലപ്പളളി
28. താലൂക്ക് ആശുപത്രി തിരുവല്ല
29. കുടുംബാരോഗ്യകേന്ദ്രം ആനിക്കാട്
30. താലൂക്ക് ആശുപത്രി കോന്നി
31. കുടുംബാരോഗ്യകേന്ദ്രം ചെന്നീര്‍ക്കര
32. കുടുംബാരോഗ്യകേന്ദ്രം ചിറ്റാര്‍
33. പ്രാഥമികാരോഗ്യകേന്ദ്രം ഏറത്ത്
34. പ്രാഥമികാരോഗ്യകേന്ദ്രം കടപ്ര
35. പ്രാഥമികാരോഗ്യകേന്ദ്രം കൂടല്‍
36. പ്രാഥമികാരോഗ്യകേന്ദ്രം കുളനട
37. പ്രാഥമികാരോഗ്യകേന്ദ്രം കുറ്റൂര്‍
38. പ്രാഥമികാരോഗ്യകേന്ദ്രം മഞ്ഞനിക്കര
39. സാമൂഹികാരോഗ്യകേന്ദ്രം കവിയൂര്‍
40. കുടുംബാരോഗ്യകേന്ദ്രം നാറാണംമൂഴി

41. കുടുംബാരോഗ്യകേന്ദ്രം നിരണം
42. കുടുംബാരോഗ്യകേന്ദ്രം പളളിക്കല്‍
43. പ്രാഥമികാരോഗ്യകേന്ദ്രം പ്രമാടം
44. പ്രാഥമികാരോഗ്യകേന്ദ്രം റാന്നി പഴവങ്ങാടി
45. കുടുംബാരോഗ്യകേന്ദ്രം തണ്ണിത്തോട്
46. സാമൂഹികാരോഗ്യകേന്ദ്രം തുമ്പമണ്‍
47. പ്രാഥമികാരോഗ്യകേന്ദ്രം വളളിക്കോട്
48. യുഎഫ്എച്ച്സി തിരുവല്ല
49. സാമൂഹികാരോഗ്യകേന്ദ്രം ഇലന്തൂര്‍
50. സാമൂഹികാരോഗ്യകേന്ദ്രം കല്ലൂപ്പാറ
51. സാമൂഹികാരോഗ്യകേന്ദ്രം കുന്നന്താനം
52. സാമൂഹികാരോഗ്യകേന്ദ്രം റാന്നി പെരുനാട്
53. സാമൂഹികാരോഗ്യകേന്ദ്രം വെച്ചൂച്ചിറ
54. കുടുംബാരോഗ്യകേന്ദ്രം ഏഴംകുളം
55. കുടുംബാരോഗ്യകേന്ദ്രം കടമ്പനാട്
56. കുടുംബാരോഗ്യകേന്ദ്രം കോയിപ്രം
57. കുടുംബാരോഗ്യകേന്ദ്രം മെഴുവേലി
58. കുടുംബാരോഗ്യകേന്ദ്രം ഓമല്ലൂര്‍
59. കുടുംബാരോഗ്യകേന്ദ്രം പന്തളം
60. കുടുംബാരോഗ്യകേന്ദ്രം വടശേരിക്കര
61. പ്രാഥമികാരോഗ്യകേന്ദ്രം കൊറ്റനാട്
62. പ്രാഥമികാരോഗ്യകേന്ദ്രം മലയാലപ്പുഴ
63. പ്രാഥമികാരോഗ്യകേന്ദ്രം നെടുമ്പ്രം
64. പ്രാഥമികാരോഗ്യകേന്ദ്രം പുറമറ്റം
65. പ്രാഥമികാരോഗ്യകേന്ദ്രം തെളളിയൂര്‍.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കൃഷി ചെയ്യാത്തവരെയും സാരമായി ബാധിക്കും: കൃഷിമന്ത്രി..കൂടുതൽ കാർഷിക വാർത്തകൾ അറിയാം

English Summary: Rabies vaccine is available in all health centers, informed district medical officer

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds