Livestock & Aqua

ഇറച്ചി ഗുണം കൂടുതലുള്ള ഈ പന്നി ജനുസ്സുകൾ തിരഞ്ഞെടുത്ത് വളർത്താം

പോളണ്ട് ചൈന മികച്ച ഇനമാണ്

പന്നി വളർത്തൽ ലാഭകരമാകണമെങ്കിൽ മികച്ച പന്നി ജനുസ്സുകളെ തിരഞ്ഞെടുക്കണം. ഓരോ ജനുസ്സുകളും വളർത്തുന്ന രീതി, കാലാവസ്ഥ, വളർത്താനുള്ള സൗകര്യം എന്നിവ കണക്കിലെടുത്ത് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഇനി കേരളത്തിൽ കർഷകർ കൂടുതലായി വളർത്താൻ ആഗ്രഹിക്കുന്ന പന്നി ജനുസ്സുകളെ അറിയാം.

പോളണ്ട് ചൈന

ഉയർന്ന ഉത്പാദന ശേഷിയുള്ള മികച്ച ഇനമാണ് ഇത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ചൈനയുമായി ഇതിന് ബന്ധമുണ്ട്. ചൈനയിലെ വലിയ പന്നികളെയും റഷ്യൻ പന്നികളെയും പ്രജനനം നടത്തി ഉരുത്തിരിച്ചെടുത്തവയാണ് പോളണ്ട് ചൈന.

ബന്ധപ്പെട്ട വാർത്തകൾ: ആദായകരമായി പന്നി വളർത്തൽ

ലാൻഡ് റോസ്

തൂവെള്ള നിറത്തിലുള്ള പന്നി ഇനമാണ് ഇത്. ഇതിൻറെ ഏറ്റവും വലിയ ആകർഷണീയത നീളത്തിൽ തൂങ്ങിക്കിടക്കുന്ന ചെവിയും ചെറിയ തലയുമാണ്. പ്രത്യുൽപാദന ക്ഷമത കൂടിയ മികച്ച ഇനം കൂടിയാണ് ഇത്. ഇവയ്ക്ക് ഉയർന്ന തീറ്റ പരിവർത്തന ശേഷിയുണ്ട്. ഉഷ്ണ പ്രദേശങ്ങളിൽ ഇവ മികച്ച രീതിയിൽ വളരും. എന്നാൽ ഇവയുടെ ഒരു ദോഷവശമായി പറയുന്നത് ഊർജ്ജം കൂടിയ തീറ്റ ഇവയ്ക്ക് നൽകുമ്പോൾ ഇറച്ചിയുടെ ഗുണമേന്മ കുറയുന്നു എന്നാണ്. കൂടാതെ വളരെ ബലം കുറഞ്ഞ കാലുകളും ഇവയുടെ ജനപ്രീതി കുറയ്ക്കുന്നുണ്ട്.

ഹാംപ്ഷിയർ

മാതൃ ഗുണവും ഉയർന്ന ഉൽപ്പാദനക്ഷമതയുമുള്ള ഇവ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളർത്താവുന്ന മികച്ച പന്നി ഇനമാണ്. ഗുണമേന്മയുള്ള മാംസം തന്നെയാണ് ഇതിൻറെ പ്രത്യേകത. തെക്കൻ ഇംഗ്ലണ്ടാണ് ജന്മദേശം. കറുത്ത നിറങ്ങൾ ഉള്ള ഇവയുടെ കഴുത്തിന്റെ ഭാഗത്ത് വെള്ളനിറത്തിൽ ബെൽറ്റ് പോലെ ഒരു അടയാളം കാണപ്പെടുന്നു. നേരെ നിൽക്കുന്ന ചെടിയും നീളമുള്ള മുഖവും ആണ് ഇവയുടെ പ്രത്യേകതകൾ.

ബന്ധപ്പെട്ട വാർത്തകൾ: പന്നി വളർത്തൽ നൂറുശതമാനം വിജയസാധ്യതയുള്ള തൊഴിൽ, അറിയേണ്ടത് ഇത്രമാത്രം...

ഡ്യൂറോക്ക്

പ്രതികൂല കാലാവസ്ഥയിൽ വളരുന്ന ഈ പന്നി ഇനങ്ങളിൽ ഏറ്റവും ചെറിയ ഇനമാണ് ഇത്. ചുവപ്പ്, മഞ്ഞ, സ്വർണ്ണ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. മുന്നോട്ട് തള്ളി നിൽക്കുന്ന ചെറിയ ചെവികളാണ് ഇവയുടെ പ്രത്യേകത. തൊലിക്കടിയിൽ കട്ടികുറഞ്ഞ കൊഴുപ്പ് ഉള്ളതുകൊണ്ട് മികച്ച മാംസം ഇവയിൽ നിന്ന് ലഭ്യമാകുന്നു.

സേഗേർസ്

നല്ല മാതൃഗുണവും ഉത്പാദനശേഷിയുള്ള ഇവയെ ബെൽജിയത്തിലെ ഒരു കമ്പനി ഉണ്ടാക്കിയെടുത്തതാണ്. ഇവയിൽ ലാർജ് വൈറ്റ്, ലാൻഡ് റോസ്, പൈട്രെയിൻ തുടങ്ങിയവയുടെ രക്തം ഉൾചേർന്നിട്ടുണ്ട്.

പൈട്രെയിൻ

കറുപ്പും വെളുപ്പും അടങ്ങിയ പുള്ളികൾ ആണ് ഇവയുടെ ദേഹത്ത് മുഴുവൻ. നല്ല മുന്തിയ ഇനം ഇറച്ചി ലഭിക്കുന്ന ഇവയ്ക്ക് തീറ്റ പരിവർത്തന ശേഷിയും വളർച്ചാനിരക്കും മറ്റു ജനുസ്സുകളെ താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. കേരളത്തിൽ ഇവയുടെ ശുദ്ധഇനം ലഭ്യമാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ലാർജ് വൈറ്റ് യോർക്ക്സിയർ

ഇംഗ്ലണ്ട് ആണ് ഇവയുടെ ജന്മദേശം. ഉയർന്ന പാലുൽപാദനം മൂലം ധാരാളം കുഞ്ഞുങ്ങളെ ഇവയിൽനിന്ന് ലഭ്യമാക്കാം. സൂര്യാഘാതം പെട്ടെന്ന് ഏൽക്കാൻ ഉള്ള സാധ്യത ഉള്ളതുകൊണ്ട് ഇവയുടെ പരിചരണത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. ബേക്കൺ നിർമ്മാണത്തിന് പറ്റിയ ഇറച്ചിയാണ് ഇവയിൽbനിന്ന് ലഭ്യമാകുന്നത്. വളഞ്ഞ പിൻഭാഗം, കുഴിഞ്ഞ മുഖം, നിവർന്നു നിൽക്കുന്ന ചെവി തുടങ്ങിയവയാണ് ഈ ജനുസ്സിന്റെ പ്രത്യേകതകൾ.

ബെർക്ക്ഷേയർ

ഇംഗ്ലണ്ടാണ് ഇവയുടെ ജന്മദേശം. കറുപ്പ് നിറമുള്ള കാലുകലുടെ അറ്റത്തും മുഖത്തും വാലറ്റത്തും വെളുത്ത നിറം കാണപ്പെടുന്നു. നല്ല വളർച്ചനിരക്ക് ഉള്ള ഇനമാണ് ഇത്. ആറു മാസം പ്രായം എത്തുമ്പോൾ ഏകദേശം 80 കിലോഗ്രാം തൂക്കം ഇവ കൈവരിക്കുന്നു. നല്ല പ്രത്യുൽപാദന ശേഷിയും ഉണ്ട്.

ഇവയാണ് കേരളത്തിൽ പന്നി കൃഷി ചെയ്യുന്നവർ കൂടുതലും തെരഞ്ഞെടുക്കുന്ന ഇനങ്ങൾ. ഇത് സങ്കരയിന വിഭാഗത്തിൽ ഉൾപ്പെടുന്നില്ല എപ്പോഴും പന്നി ഇനങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ പ്രത്യുല്പാദന ക്ഷമതയും രോഗപ്രതിരോധ ശേഷിയും വളർച്ചാനിരക്കും അറിഞ്ഞു വാങ്ങിക്കുവാൻ ശ്രമിക്കുക.

വളർത്തു മൃഗങ്ങളും ജല കൃഷിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Livestock & Aqua'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: പന്നികളെ എങ്ങനെ വളർത്താം, വിദഗ്ദ്ധരിൽ നിന്ന് പഠിക്കാം


English Summary: These pig breeds can be selectively bred for their high meat quality

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine