ഇന്ത്യയിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ആദ്യ റേഡിയോ ചാനല്‍ ആരംഭിച്ചു. ‘കടൽ ഓസൈ എഫ് 90.4’ എന്നാണ് ചാനലിന്റെ പേര്. രാമനാഥപുരത്തെ സ്വദേശിയായ ആംസ്ട്രോംഗ് ഫെർണാണ്ടോ എന്ന മത്സ്യത്തൊഴിലാളിയാണ് ഈ ആശയത്തിന് മുൻകൈ എടുത്തത്. സ്റ്റേഷൻ മാനേജർ ഗായത്രി ഉൾപ്പെടെ പത്തിമൂന്ന് മത്സ്യത്തൊഴിലാളികളാണ് ചാനലിൽ പ്രവർത്തിക്കുന്നത്.
കൊറോണ സംബന്ധിച്ച സമകാലിക വിവരങ്ങൾ, കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത സംഗീതവും ,സിനിമാ സംഗീതവും അടങ്ങുന്നതാണ് ചാനൽ . നിലനിൽ 5-10 കിലോമീറ്റർ ആണ് ട്രാൻസ്മിഷൻ റേഞ്ച് വരുന്നത്. കടൽ ഓസൈ എഫ് എം ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കിടയിൽ ഒരു തരംഗമായിട്ടുണ്ട്.
രാമനാഥപുരത്തെ 80% ആളുകളും മത്സ്യബന്ധനം ജീവിതവ്യത്തിയായി സ്വീകരിച്ചവരാണ്. ഇവരെ സഹായിക്കുന്നതിനായാണ് എഫ്എം ആരംഭിച്ചത്. പാമ്പൻ ദ്വീപ് നിവാസികൾക്ക് മുഴുവൻ റേഡിയോ ലഭ്യമാകുന്ന വിധത്തിൽ റേഞ്ച് കൂട്ടാനുള്ള സംവിധാനങ്ങൾ ആരംഭിക്കുമെന്ന് ‘കടൽ ഓസൈ എഫ് 90.4’ സ്ഥാപകന്‍ ഫെർണാണ്ടോ പറഞ്ഞു.
Share your comments