റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസുകളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലാണ് ഒഴിവുകൾ. ആകെ 550 അപ്രന്റിസ് ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഓൺലൈനായി www.rcf.indianrailways.gov.in അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ 5906 പുതിയ അദ്ധ്യാപക തസ്തികകൾ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 4 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ഫിറ്റർ, വെൽഡർ (ജി & ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി & റഫ്രിജറേഷൻ മെക്കാനിക് എന്നി തസ്തികകളിലാണ് ഒഴിവുകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/02/2023)
വിദ്യാഭ്യാസ യോഗ്യത
50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി)
പ്രായപരിധി
31.03.2023ന് 15നും 24നും ഇടയ്ക്കുള്ള വയസ്സുള്ളവരായിരിക്കണം . അർഹർക്ക് ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സിലെ 405 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ∙ശമ്പളം: 31,852 രൂപ വരെ
സ്റ്റൈപൻഡ്
മാനദണ്ഡപ്രകാരം
അപേക്ഷ ഫീസ്
100 രൂപ. ഓൺലൈനായി ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്
യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
Share your comments