കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത-വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്
2020 സെപ്റ്റംബർ 09 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
2020 സെപ്റ്റംബർ 10 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2020 സെപ്റ്റംബർ 11 : തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2020 സെപ്റ്റംബർ 12 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസറഗോഡ്.
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികൾ വീക്ഷിക്കുക എന്നതാണ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്.
അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്.
മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം
കേരളതീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകാൻ പാടില്ല.
കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല
പ്രത്യേക ജാഗ്രത നിർദേശം.
09-09-2020 മുതൽ 12-09-2020 വരെ :കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.
08-09-2020 മുതൽ 12-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
08-09-2020 മുതൽ 11-09-2020 വരെ:കേരള തീരം,കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.
മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കുറഞ്ഞ കൂടിയ താപനില
25°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
പുനലൂർ
23°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
ആലപ്പുഴ - കുറഞ്ഞ കൂടിയ താപനില
24°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കോട്ടയം - കുറഞ്ഞ കൂടിയ താപനില
23°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കൊച്ചി - കുറഞ്ഞ കൂടിയ താപനില
24°C | 30.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കോഴിക്കോട് - കുറഞ്ഞ കൂടിയ താപനില
24°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
കണ്ണൂർ - കുറഞ്ഞ കൂടിയ താപനില
25°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം
Share your comments