<
  1. News

മൂപ്പെത്തും മുൻപേ .... മഴ വിളവെടുത്തു

കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558 വാഴ കൃഷി കനത്ത മഴയിൽ ഒടിഞ്ഞു വീണു.The Kanjikkuzhi Service Co-operative Bank 1558 has lost banana cultivation in heavy rains. കഞ്ഞിക്കുഴി പ്പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്ക് വാഴ കൃഷി നടത്തിയത്.മൂപ്പെത്താത്ത ഏത്ത കുലകളാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഒടിഞ്ഞുവീണത്.

K B Bainda

കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 1558 വാഴ കൃഷി കനത്ത മഴയിൽ ഒടിഞ്ഞു വീണു.The Kanjikkuzhi Service Co-operative Bank

1558 has lost  banana cultivation in heavy rains.

കഞ്ഞിക്കുഴി പ്പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ബാങ്ക് വാഴ കൃഷി നടത്തിയത്.മൂപ്പെത്താത്ത ഏത്ത കുലകളാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഒടിഞ്ഞുവീണത്.

പാകമാകാതെ കുലകൾ വീണതിൽ കടുത്ത നിരാശയാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജി.ഉദയപ്പനും പി.സലിമോനും ബാങ്ക് പ്രസിഡന്റ് അഡ്വ. സന്തോഷ് കുമാറിനും കൂട്ടർക്കും ഉണ്ടായത്.

എങ്കിലും വിളവെടുപ്പുൽസവത്തിന് കാത്തിരുന്ന ബാങ്കിന്റെ കാർഷിക ഉപദേശക സമിതി കൺവീനർ കൂടിയായ ഉദയപ്പനും കൂട്ടരും ഒടിഞ്ഞു വീണ കുലകൾ കിട്ടിയ വിലയ്ക്ക് വിറ്റു തീർത്തു.

ഏത്തവാഴയ്ക്കു പുറമേ പൂവനും റോബസ്റ്റും ഞാലിപ്പൂവനും  കൃഷി ചെയ്തിരുന്നു.രണ്ടു നേരങ്ങളിൽ നനച്ചാണ് വാഴകൃഷി നടത്തിയത്.നന ഒരു ദിവസം പോലും മുടക്കിയിരുന്നില്ല ചാണകവും കോഴി വളവും ഉപയോഗിച്ചായിരുന്നു കൃഷി

വിവിധ ഇനം വാഴ കൃഷി കൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ കപ്പലണ്ടി കൃഷിയും ബന്ദിപൂവ് കൃഷിയും നടത്തിയിരുന്നു. കപ്പലണ്ടി മാത്രമല്ല  വിവിധയിനം പച്ചക്കറികളും വിവിധ ഇടങ്ങളിലായി ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാറിന്റേയും കൺവീനർ ജി. ഉദയപ്പന്റേയും നേതൃത്വത്തിലും മേൽനോട്ടത്തിലും ചെയ്തിരുന്നു.

വിപുലമായ വിളവെടുപ്പായിരുന്നു ബാങ്ക് ആലോചിച്ചിരുന്നത്. എന്നാൽ.. പാകമാകാതെയുള്ളആദ്യ വിളവെടുപ്പ് മഴ തന്നെ നടത്തി.

ബാങ്കിനോട് ചേർന്ന് ദേശീയ പാതയോരത്തെ മാതൃകാ പച്ചക്കറി തോട്ടം ഒരു ആകർഷക കേന്ദ്രമാണ്. പീച്ചിലും, പടവലവും പാവലുംവിളവെടുപ്പ് അവസാന ഘട്ടമായിThe model vegetable garden on the national highway along the bank is an attractive destination. In peach, steppe and pearl harvesting was the final stage

കഞ്ഞിക്കുഴിയിലെ കണ്ണർകാട്ട് സഖാവ് പി.കൃഷ്ണപിള്ളComrade P Krishna Pillaiഅവസാന നാളുകൾ ചിലവഴിച്ച സ്മാരകം നിൽക്കുന്ന40 സെന്റ് സ്ഥലത്താണ് ബന്ദിപ്പൂക്കൃഷിനടത്തിയത്.ഇന്നിപ്പോൾ അവിടെ റെഡ് ലേഡി പപ്പായയും വെണ്ടയും കായ്കളുമായി നിൽക്കുന്നു.

വാഴ കൃഷിക്ക് ഇടവിളയായി ചെയ്ത 'മത്തനും ഇളവനും പയറുമെല്ലാം നല്ല രീതിയിൽ വിളവെടുത്തിരുന്നു. അതിനു ശേഷമാണ് കാലവർഷം ഈ കടുംകൈ ചെയ്തത് എന്നാണ് കർഷകനായ ജി. ഉദയപ്പന്റെ അഭിപ്രായം.

കഞ്ഞിക്കുഴിയിലെ കർഷകരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വൈവിധ്യമായ കൃഷികൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് മാതൃകയാവുകയും ചെയ്യുന്ന 1558 ബാങ്ക് ഇനിയും നിരാശപ്പെടാതെ വിവിധ കാർഷിക ഉദ്യമങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കന്നുകുട്ടികളുടെ രോഗനിവാരണം

English Summary: Rain was harvested before the ripening

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds