<
  1. News

റേഷൻ വിവരങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കാം

സമീപ പ്രദേശത്തെ പൊതുവിതരണ കേന്ദ്രങ്ങൾ, റേഷൻ ധാന്യങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം ഇനി മൊബൈൽ ആപ്പിലൂടെ. പുതിയ ആപ്പുമായി സര്‍ക്കാര്‍. 'മേര റേഷൻ ആപ്പ്' ആണ് പുതിയതായി അവതരിപ്പിച്ചത്.

Meera Sandeep
Ration information can now be accessed through the mobile app
Ration information can now be accessed through the mobile app

സമീപ പ്രദേശത്തെ പൊതുവിതരണ കേന്ദ്രങ്ങൾ, റേഷൻ ധാന്യങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം ഇനി മൊബൈൽ ആപ്പിലൂടെ. പുതിയ ആപ്പുമായി സര്‍ക്കാര്‍. 'മേര റേഷൻ ആപ്പ്' ആണ് പുതിയതായി അവതരിപ്പിച്ചത്.

രാജ്യത്ത് എല്ലായിടത്തും ഒരു റേഷൻ കാര്‍ഡ് ഉപയോഗിക്കാൻ കഴിയുന്ന, "ഒരു രാജ്യം ഒരു റേഷൻ കാര്‍ഡ് പദ്ധതി"യുടെ ഭാഗമായി പുതിയ മൊബൈൽ ആപ് അവതരിപ്പിച്ച് സര്‍ക്കാര്‍. സംവിധാനം സുഗമമാക്കുന്നതിനായാണ് 'മേര റേഷൻ ആപ്പ്'. അടുത്തുള്ള റേഷൻ കടകളെ തിരിച്ചറിയുന്നതിന് ഉൾപ്പെടെ ആപ്പ് സഹായകരമാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കൂടുതൽ ഭാഷകളിൽ ലഭ്യമാക്കും.

നാഷണൽ ഇൻഫോമാറ്റിക്സ് സെൻററുമായി സഹകരിച്ചാണ് ആപ്പ് രൂപീകരിയ്ക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻെറ (എൻ‌എഫ്‌എസ്‌എ) ഗുണഭോക്താക്കൾ, കുടിയേറ്റ തൊഴിലാളികൾ എഫ്‌പി‌എസ് ഡീലർമാർ, മറ്റ് പ്രസക്തമായ പങ്കാളികൾ എന്നിവർക്കിടയിൽ "ഒരു രാജ്യം ഒരു റേഷൻ കാര്‍ഡു"മായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

"ഒരു രാജ്യം ഒരു റേഷൻ കാർഡ്" സംവിധാനം നടപ്പിലാക്കുന്നതിലൂടെ കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഏത് പൊതുവിതരണ കേന്ദ്രം വഴിയും റേഷൻ ലഭ്യത ഉറപ്പാക്കാൻ ആകും. 2019 ഓഗസ്റ്റിൽ നാല് സംസ്ഥാനങ്ങളിൽ ആരംഭിച്ച "One Nation One Ration Cared" സംവിധാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പാക്കി. 

2020 ഡിസംബറോടെ കൂടുതൽ സംസ്ഥാനങ്ങളിൽഎത്തിച്ചു. അസം ഛത്തീസ്‍ഗഡ്, ദില്ലി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തിയാകും.

നിലവിൽ ഈ സംവിധാനം രാജ്യത്തെ 69 കോടി ഗുണഭോക്താക്കൾ ഉപയോഗിപ്പെടുത്തുന്നുണ്ട് . പ്രതിമാസം ശരാശരി 1.5 - 1.6 കോടി ഇടപാടുകൾ ആണ് നടക്കുന്നത് എന്നാണ് സൂചന. 

ആപ്പ് 14 ഭാഷകളിൽ ലഭ്യമാക്കും. സമീപത്തെ പൊതു വിതരണ കേന്ദ്രം, റേഷൻ ധാന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ ആപ്പിൽ ലഭ്യമാകും.

English Summary: Ration information can now be accessed through the mobile app

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds