റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ലീഗൽ ഓഫീസർ ഗ്രേഡ് ബി, മാനേജർ (ടെക്നിക്കൽ സിവിൽ), മാനേജർ (ടെക്നിക്കൽ ഇലക്ട്രിക്കൽ), ലൈബ്രറി പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ) ഗ്രേഡ് എ, ആർക്കിടെക്ട് ഗ്രേഡ് എ, ക്യൂറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. നിശ്ചിത യോഗ്യതയുള്ളവർക്ക് ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ rbi.org.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
നോർത്തേൺ റെയിൽവേയിൽ സീനിയർ റസിഡന്റ് തസ്‌തികയിൽ ഒഴിവുകൾ
അവസാന തിയതി
ഫെബ്രുവരി 4 വരെ അപേക്ഷിക്കാൻ സമയമുണ്ട്.
മാനേജർ, ലീഗൽ ഓഫീസർ ഗ്രേഡ് ബി, ലൈബ്രറി പ്രൊഫഷണൽ, ആർക്കിടെക്ട് ഗ്രേജ് എ, ക്യൂറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. കൊൽക്കത്തയിലെ ആർ.ബി.ഐ മ്യൂസിയത്തിലാണ് നിയമനം. ഓൺലൈൻ, ഓഫ്ലൈൻ പരീക്ഷകൾക്ക് ശേഷം അഭിമുഖവും നടത്തിയായിരിക്കും നിയമനം നടത്തുക.
ഒഴിവുകൾ
ലീഗൽ ഓഫീസർ ഗ്രേഡ് ബി- 2 ഒഴിവുകൾ
മാനേജർ (ടെക്നിക്കൽ സിവിൽ)- 6 ഒഴിവുകൾ
മാനേജർ (ടെക്നിക്കൽ ഇലക്ട്രിക്കൽ)- 3 ഒഴിവുകൾ
ലൈബ്രറി പ്രൊഫഷണൽ (അസിസ്റ്റന്റ് ലൈബ്രേറിയൻ) ഗ്രേഡ് എ- 1 ഒഴിവ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ 500 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ആർക്കിടെക്ട് ഗ്രേഡ് എ- 1 ഒഴിവ്
ക്യൂറേറ്റർ- 1 ഒഴിവ്
ജനുവരി 15ന് രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഫെബ്രുവരി 4ന് വൈകുന്നേരം 6 വരെ അപേക്ഷിക്കാം. മാർച്ച് 6നാണ് ആർ.ബി.ഐ പരീക്ഷ.
അപേക്ഷിക്കാനായി ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോംപേജിൽ കാണുന്ന Vacancies ലിങ്കിൽ ക്ലിക്ക് ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുക. നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്തതിന് ശേഷം അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷ സമർപ്പിച്ചതിന് ശേഷം ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
Share your comments