റിയൽ എസ്റ്റേറ്റ് ഏജന്റിന് റജിസ്ട്രേഷൻ ആവശ്യമാണോ ?
Real Estate (Regulation & Development ) Act, 2016 സെക്ഷൻ 9 പ്രകാരം എല്ലാത്തരത്തിലുമുള്ള രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള Real Estate പ്രൊജക്ടുകളും വാങ്ങുകയും വിൽക്കുകയും ചെയ്യപ്പെടുമ്പോൾ ഇടനിലക്കാരായി നിൽക്കുന്ന ഏജൻസികൾ എല്ലാവരും തന്നെ RERA യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രെജിസ്ട്രേഷൻ ഇല്ലാത്ത REAL ESTATE AGENTS പ്രൊജക്റ്റുകളുടെ ഭാഗമായുള്ള കെട്ടിടങ്ങളോ, സ്ഥലമോ വിൽക്കുവാൻ വേണ്ടിയുള്ള ഏജന്റുകളായി പ്രവർത്തിക്കുവാൻ പാടില്ലാത്തതാകുന്നു. രജിസ്റ്റർ ചെയ്യപ്പെട്ട ഏജന്റുകൾക്ക് തങ്ങളുടെ രെജിസ്ട്രേഷൻ നമ്പർ ഓരോ ഇടപാടുകളിലും ഔദ്യോഗികമായി എഴുതി ചേർക്കാവുന്നതും അവർക്ക് ലഭിക്കേണ്ട സർവീസ് ചാർജിനു നിയമപരമായി സംരക്ഷണം ലഭിക്കുന്നതുമാണ്.
Real estate ഏജന്റുകൾ ഉപയോഗിക്കുന്ന വിവിധതരം വെബ്സൈറ്റുകളും ഈ നിയമത്തിന്റെ കീഴിൽ വരുന്നതാണ്.
ഈ നിയമപ്രകാരം റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളുടെ ഉടമസ്ഥർ, പ്രൊജക്റ്റ് രജിസ്റ്റർ ചെയ്യാതെ പരസ്യങ്ങൾ കൊടുക്കുവാൻ പാടുള്ളതല്ല.
Share your comments