<
  1. News

കൊട്ടടക്കയ്ക്ക് മാർക്കറ്റിൽ റെക്കോർഡ് വില.

മഴ മാറുന്നതോടെ ഉണങ്ങി പാകമാകുന്ന പുതിയ കൊട്ടടക്ക മാർക്കറ്റിൽ എത്തി തുടങ്ങുന്നത് പൊതുവെ ഡിസംബർ അവസാനത്തോടെയാണ്. പഴയ കൊട്ടടക്കയ്ക്കു വിലത്തകർച്ച അനുഭവപ്പെടാറുള്ള ഈ മഴക്കാലത്തും ഇത്രയും ഉയർന്ന വില ലഭിക്കുന്നതിനാൽ പഴുക്കടക്കയ്ക്കും വിലയിൽ വരും നാളുകളിൽ വൻ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നുണ്ട് കർഷകരും വ്യാപാരികളും.New arecanut, which dry out as the rains change, usually reach the market by the end of December. Farmers and traders are expecting a huge jump in the prices of old arecanut in the coming days as the prices of old arecanut are so high even in this monsoon season. എന്നാൽ കമുക് തോട്ടങ്ങളിലെ നടപ്പു വർഷത്തെ വിള മുൻകൂട്ടി ചെറിയ വിലയ്ക്ക് വില്പന നടത്തിയ കർഷകരിൽ പലരും ഇക്കുറി സീസൺ ആരംഭിച്ചപ്പോൾ തന്നെയുണ്ടായ വില വർധന കണ്ടു നിരാശയിലുമാണ്

K B Bainda
arecanut
ചിലയിടങ്ങളിൽ കൊട്ടടകയ്ക്ക 400 രൂപയ്ക്കും കച്ചവടം നടന്നു

മലപ്പുറം: 280 രൂപ വിലയുണ്ടായിരുന്ന പഴയ കൊട്ടടകയ്ക്കു 380 രൂപയും 45 രൂപ വരെ വിലയുണ്ടായിരുന്ന പഴുക്കടക്കയ്ക്കു 65 രൂപയുമാണ് നിലവിൽ കർഷകന് ലഭിച്ച വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ കച്ചവടം നടന്നത്. ചിലയിടങ്ങളിൽ കൊട്ടടകയ്ക്ക 400 രൂപയ്ക്കും കച്ചവടം നടന്നു. കാർഷികോത്പന്നങ്ങളുടെയും നാണ്യ വിളകളുടെയും വിലത്തകർച്ചയിൽ കർഷകന് അടക്കയുടെ വിലയിലുണ്ടായ കുതിപ്പ് തെല്ലാശ്വാസമായി. പഴുക്കടക്കയുടെ വില വിളവെടുപ്പ് ആരംഭിക്കുന്ന സമയത്തു തന്നെ ഇത്രമാത്രം ഉയർന്നു നിൽക്കുന്നതിനാലും കൊട്ടടക്കയ്ക്കു അപൂർവമായി വില ഉയർന്നതിനാൽ ഉണക്കി സൂക്ഷിക്കുന്നവർ മാർക്കറ്റിൽ നിന്ന് ലഭ്യമാകുന്നിടത്തോളം സ്റ്റോക്ക് ചെയ്യുമെന്നതിനാലും അടുത്ത മാസത്തോടെ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയാണ് കർഷകർക്ക്. അതുകൊണ്ടു തന്നെ പഴുക്കടക്ക വിളവെടുത്തയുടനെ നേരിട്ട് മാർക്കറ്റിൽ എത്തിക്കാതെ പരമാവധി ഉണക്കി സൂക്ഷിക്കാനാണ് മിക്ക കർഷകരുടെയും തീരുമാനം.

മഴ മാറുന്നതോടെ ഉണങ്ങി പാകമാകുന്ന പുതിയ കൊട്ടടക്ക മാർക്കറ്റിൽ എത്തി തുടങ്ങുന്നത് പൊതുവെ ഡിസംബർ അവസാനത്തോടെയാണ്. പഴയ കൊട്ടടക്കയ്ക്കു വിലത്തകർച്ച അനുഭവപ്പെടാറുള്ള ഈ മഴക്കാലത്തും ഇത്രയും ഉയർന്ന വില ലഭിക്കുന്നതിനാൽ പഴുക്കടക്കയ്ക്കും വിലയിൽ വരും നാളുകളിൽ വൻ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നുണ്ട് കർഷകരും വ്യാപാരികളും.New arecanut, which dry out as the rains change, usually reach the market by the end of December. Farmers and traders are expecting a huge jump in the prices of old arecanut in the coming days as the prices of old arecanut are so high even in this monsoon season. എന്നാൽ കമുക് തോട്ടങ്ങളിലെ നടപ്പു വർഷത്തെ വിള മുൻകൂട്ടി ചെറിയ വിലയ്ക്ക് വില്പന നടത്തിയ കർഷകരിൽ പലരും ഇക്കുറി സീസൺ ആരംഭിച്ചപ്പോൾ തന്നെയുണ്ടായ വില വർധന കണ്ടു നിരാശയിലുമാണ്

arecanut
ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന കൊട്ടടക്കയും ആൻഡമാനിൽ നിന്നുള്ള അടക്കയും ഗുണ നിലവാരത്തിൽ ഇത് കേരളം, കർണ്ണാടക, അടക്കയെക്കാൾ വളരെ പിന്നിലാണ്

ഇൻഡോനേഷ്യ, ബർമ്മ, തായ്‌ലൻഡ് ഉൾപ്പെടയുള്ള രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതിനാൽ അവിടെ നിന്നും കള്ളക്കടത്തായും മറ്റുമുള്ള വരവ് കുറഞ്ഞു. ഇതോടൊപ്പം ഉത്തരേന്ത്യയിൽ പാൻ ഉപഭോഗത്തിൽ ഉണ്ടായ വർധനവും ആണ് ഈ വിലക്കയറ്റത്തിന് കാരണമെന്ന് അടയ്ക്ക വ്യാപാരികൾ പറയുന്നു. ശ്രീലങ്കയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന കൊട്ടടക്കയും ആൻഡമാനിൽ നിന്നുള്ള അടക്കയും രാജ്യത്തെ പ്രധാന വിപണിയായ നാഗ്പൂർ, കാൻപൂർ, ഇൻഡോർ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മുൻ കാലങ്ങളിൽ സുലഭമായിരുന്നു. ഗുണ നിലവാരത്തിൽ ഇത് കേരളം, കർണ്ണാടക, അടക്കയെക്കാൾ വളരെ പിന്നിലായിരുന്നെങ്കിലും വിലക്കുറവുള്ളതിനാൽ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ആഘോഷക്കാലം ആരംഭിക്കുന്നതോടെ മുന്തിയ ഇനത്തിനൊപ്പം വിറ്റു പോകുമായിരുന്നു.എന്നാൽ ഉൽപ്പാദനം കുറഞ്ഞു എന്നതോടൊപ്പം ഇന്ത്യൻ വിപണിയിലേതിനേക്കാൾ വില ഇവിടെയെത്തുമ്പോൾ കൂടുമെന്നതിനാൽ ശ്രീലങ്കയിൽ നിന്നും കൊട്ടടയ്ക്ക നിലവിൽ ഇവിടേക്ക് എത്തുന്നില്ല. കാസർഗോഡ് മലപ്പുറം ജില്ലകളിലാണ് അടയ്ക്ക ഉത്പാദനം രാജ്യത്തു പ്രധാനമായും ഉള്ളത്. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ അടക്കയുൽപ്പാദനം മഞ്ഞളിപ്പ് ഉൾപ്പെടെയുള്ള രോഗബാധയാൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടക്കവിശേഷങ്ങൾ

#arecanut#Price#Kerala#Market#Indianmarket#Agriculture

English Summary: Record price in the market for arecanut.-kjkbboct1820

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds