കേന്ദ്ര എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസേർച്ചിലെ 85 ഒഴിവുകളിലേക്കുള്ള വിജ്ഞാപനം വന്നു.
പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ്, ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷയുണ്ടാവില്ല.
നിയമനം ലഭിക്കുന്നവർക്ക് ഗോവയിലായിരിക്കും ജോലി ചെയ്യേണ്ടി വരിക. വിശദ വിവരങ്ങൾക്കായി നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസേർച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ncpor.res.in സന്ദർശിക്കുക.
ഒഴിവുകളുടെ വിശദാംശങ്ങൾ
പ്രോജക്ട് സയന്റിസ്റ്റ്-1- 42 ഒഴിവുകൾ
പ്രോജക്ട് സയന്റിസ്റ്റ്-2- 21 ഒഴിവുകൾ
പ്രോജക്ട് സയന്റിസ്റ്റ്-3- 3 ഒഴിവുകൾ
പ്രോജക്ട് സയന്റിഫ്ക് അസിസ്റ്റന്റ്- 4
ഓഫീസർ- 5
എക്സിക്യൂട്ടീവ് അസിസ്റ്റന്റ്- 10
എന്നിങ്ങനെ ആകെ 85 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യോഗ്യതകളാണ്
ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതകളാണ് നിർണയിച്ചിട്ടുള്ളത്. ബി.ഇ, മറൈൻ സയൻസിലുള്ള ബിടെക്, മൈക്രോ ബയോളജി എന്നീ യോഗ്യതകളുള്ളവർക്ക് അവസരമുണ്ട്.
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.
Share your comments