കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജിയിൽ നിരവധി ഒഴിവുകൾ.
താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖം നടത്തി നിയമനം നൽകും.
ലബോറട്ടറി സപ്പോർട്ട്, സയന്റിഫിക് സപ്പോർട്ട്, അഡ്മിൻ സപ്പോർട്ട് എന്നീ തസ്തികകളിലായി 36 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ പൂനെയിലെ ലാബിൽ നിയമനം നൽകും
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജിയിൽ നിരവധി ഒഴിവുകൾ. താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖം നടത്തി നിയമനം നൽകും.
ജൂൺ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ 36 ഒഴിവുകളുണ്ട്. പൂനെയിലെ ലാബിലായിരിക്കും നിയമനം. അപേക്ഷിക്കാനായി https://www.niv.co.in സന്ദർശിക്കുക.
ഒഴിവുകൾ ഇങ്ങനെ
ലബോറട്ടറി സപ്പോർട്ട്- 24
സയന്റിഫിക് സപ്പോർട്ട്- 4
അഡ്മിൻ സപ്പോർട്ട്- 8
എന്നിങ്ങനെ 36 ഒഴിവുകളുണ്ട്.
ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കാം. ഡിഗ്രി പാസാവുകയും ഇന്റേൺഷിപ്പ് പൂർത്തിയാക്കിട്ടുമുണ്ടാവണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഇമെയിൽ അയക്കണം. ഇമെയിൽ ഐ.ഡി- recruitmentniv@gmail.com.
Share your comments