<
  1. News

ഇൻഡോ-തിബറ്റൻ ബോർഡർ ഫോഴ്സിൽ ചേരാൻ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം

ഇൻഡോ-തിബറ്റൻ ബോർഡർ ഫോഴ്സിലെ (ഐ.ടി.ബി.പി) കോൺസ്റ്റബിൾ നിയമനത്തിനായുള്ള അപേക്ഷ ജൂലൈ 5ന് ആരംഭിക്കും. കായിക മേഖലയിലുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.

Meera Sandeep
Opportunity for Class X qualified to join the Indo-Tibetan Border Force (ITBP)
Opportunity for Class X qualified to join the Indo-Tibetan Border Force (ITBP)

ഇൻഡോ-തിബറ്റൻ ബോർഡർ ഫോഴ്സിലെ (ഐ.ടി.ബി.പി) കോൺസ്റ്റബിൾ നിയമനത്തിനായുള്ള അപേക്ഷ ജൂലൈ 5ന് ആരംഭിക്കും. കായിക മേഖലയിലുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.

താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി ഇന്തോ-തിബറ്റൻ ബോർഡർ ഫോഴ്സിന്റെ ഔദ്യഗിക വെബ്സൈറ്റായ recruitment.itbpolice.nic.in സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 2.

ഗ്രൂപ്പ് സി കോൺസ്റ്റബിൾ നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകളിലാണ് ഒഴിവുള്ളത്. സ്പോർട്സ് ക്വാട്ടയിൽ താൽക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. പിന്നീട് സ്ഥിരപ്പെടുത്തും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസാണ്.

അപേക്ഷിക്കാനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന ITBP Constable Recruitment 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. ഇവിടെ രജിസ്റ്റർ ചെയ്ത് ലോഗിൻ വിവരങ്ങൾ നൽകണം. അപേക്ഷാ ഫോമിൽ നിശ്ചിത വിവരങ്ങൾ ഓൺലൈനായി പൂരിപ്പിക്കുക.

ഓൺലൈനായി അപേക്ഷാ ഫീസ് അടച്ചതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഇത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡീറ്റെയിൽഡ് മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

English Summary: Recruitment: Opportunity for Class X qualified to join the Indo-Tibetan Border Force (ITBP)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds