<
  1. News

കൊങ്കൺ റെയിൽവേയിൽ അവസരം; യോഗ്യതയുള്ളവ‍ർക്ക് ഓൺലൈനായി അപേക്ഷിക്കാം

ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, സെക്ഷൻ ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Meera Sandeep
Opportunity in the Konkan Railway
Opportunity in the Konkan Railway

ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, സെക്ഷൻ ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിലെ 12 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് കൊങ്കൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ www.konkanrailway.com  സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ (Vacancies)

  • ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)- 1 ഒഴിവ്
  • അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ- 2 ഒഴിവുകൾ
  • സെക്ഷൻ ഓഫീസർ- 2 ഒഴിവുകൾ
  • അക്കൗണ്ട്സ് അസിസ്റ്റന്റ്- 7 ഒഴിവുകൾ

എന്നിങ്ങനെ ആകെ 12 ഒഴിവുകളുണ്ട്.

അപേക്ഷിക്കേണ്ട വിധം (How to apply)

ഒപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് ഫോട്ടോയും ഒട്ടിച്ചതിന് ശേഷം പൂരിപ്പിച്ച അപേക്ഷ helpdskrectcell@krcl.co.in എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക. ജൂലൈ 1ന് വൈകുന്നേരം 5.30ന് മുമ്പ് മെയിൽ ലഭിച്ചിരിക്കണം. അപേക്ഷയിൽ നോട്ടിഫിക്കേഷൻ നമ്പർ, അപേക്ഷിച്ചിരിക്കുന്ന തസ്തികയുടെ പേര് എന്നിവ രേഖപ്പെടുത്താൻ മറക്കരുത്.

അവസാന തിയതി (Last Date)

ജൂലൈ 1 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സെലെക്ഷൻ (Selection)

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കിന്റെയും യോഗ്യതാ പരീക്ഷയിൽ ലഭിച്ചിട്ടുള്ള മാർക്കിന്റെയും അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ എക്സാമിനേഷനുണ്ടായിരിക്കും. 

നിയമനം ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം.

English Summary: Recruitment: Opportunity in the Konkan Railway; Eligible candidates can apply online

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds