
വലിയ തുക നിക്ഷേപിച്ച് സമ്പാദ്യം നടത്താൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. ഇത്തരത്തിലുള്ള സാധാരണക്കാർക്ക് നിക്ഷേപം നടത്താൻ സാധിക്കുന്ന ഒരു പദ്ധതിയാണ് റിക്കറിങ് ഡിപ്പോസിറ്റ്. തുടക്കക്കാരായ നിക്ഷേപകർക്ക് ഏറെ അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്. നിലവിൽ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കാണ് ആർഡി നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത്, 9.10% പലിശ നൽകുന്നു.
പ്രതിമാസം ചെറിയൊരു തുക നീക്കിവെച്ച്, സ്ഥിരതയാർന്ന തോതിൽ ആദായം കരസ്ഥമാക്കി, ക്രമേണ മികച്ച സമ്പാദ്യം നേടിയെടുക്കാൻ ആർഡി നിക്ഷേപം സഹായിക്കും. തുടക്കക്കാർക്ക് ഏറെ അനുയോജ്യമായ നിക്ഷേപ മാർഗമാണിത്. വിവിധ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളുടെ നിലവിലെ റിക്കറിങ് ഡിപ്പോസിറ്റിന്റെ പലിശ നിരക്കുകളാണ് താഴെ കൊടുത്തിട്ടുള്ളത്.
പൊതുമേഖല ബാങ്കുകളിലെ ആർഡി പലിശ നിരക്ക്
ബാങ്ക് ഓഫ് ബറോഡ - 6.50%
കാനറ ബാങ്ക് - 6.70%
ഇന്ത്യൻ ബാങ്ക് - 6.25%
ഇന്ത്യൻ ഓവർസീസ് ബാങ്ക് - 6.50%
പഞ്ചാബ് നാഷണൽ ബാങ്ക് - 6.50%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 6.50%
യൂണിയൻ ബാങ്ക് - 6.70%
ബാങ്ക് ഓഫ് മഹാരാഷ്ട്ര - 5.75%
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 6.25%
യൂക്കോ ബാങ്ക് - 6.20%
പഞ്ചാബ് & സിന്ധ് ബാങ്ക് - 6.25%
സ്വകാര്യ മേഖല ബാങ്ക്
ആക്സിസ് ബാങ്ക് - 7.00%
ബന്ധൻ ബാങ്ക് - 5.85%
കാത്തലിക് സിറിയൻ ബാങ്ക് - 5.75%
സിറ്റി യൂണിയൻ ബാങ്ക് - 6.25%
ഡിസിബി ബാങ്ക് - 7.75%
ഫെഡറൽ ബാങ്ക് - 6.60%
എച്ച്ഡിഎഫ്സി ബാങ്ക് - 7.00%
ഐസിഐസിഐ ബാങ്ക് - 7.00%
ഐഡിബിഐ ബാങ്ക് - 6.50%
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് - 7.00%
ഇൻഡസ്ഇൻഡ് ബാങ്ക് - 7.25%
ജെ&കെ ബാങ്ക് - 6.50%
കർണാടക ബാങ്ക് - 6.50%
കൊട്ടക് ബാങ്ക് - 6.20%
കരൂർ വൈശ്യ ബാങ്ക് - 6.25%
ആർബിഎൽ ബാങ്ക് - 7.10%
സൗത്ത് ഇന്ത്യൻ ബാങ്ക് - 6.00%
യെസ് ബാങ്ക് - 7.00%
Share your comments