പരമ്പാരാഗത നെല്ല് സംരക്ഷകനുള്ള അവാര്‍ഡ് കേളു പാറമൂലക്ക് ജില്ലാ കലക്ടര്‍ വിതരണം ചെയ്തു ആവാസവ്യവ സ്ഥ സംരക്ഷക നു ള്ള അവാര്‍ഡ് കെ.ടി. സുരേന്ദ്രനും കുടുംബത്തിനും ശ്രീ. ചന്ദ്രദത്തന്‍ വിതരണം ചെയ്തു.തിരുനെല്ലി മണിയന്‍ ലീല ദമ്പതികള്‍ക്ക് പ്രത്യേക കാര്‍ഷിക ജൈവവൈവിധ്യപുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരിയും വിതരണം ചെയ്തു. വയനാട് വിത്തുല്‍സവം ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ വയനാടും ജില്ലാ പഞ്ചായത്തും സന്നദ്ധമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരിയും അഭിപ്രായപ്പെട്ടു. അവാര്‍ഡ് പ്രഖ്യാപനം വയനാട് ട്രൈബല്‍ ഡവലപ്പ്മെന്‍റ് കമ്മറ്റി വൈസ് പ്രസിഡന്‍റ് വി.കേശവന്‍ നിര്‍വ്വഹിച്ചു. പാരമ്പര്യ കര്‍ഷക ഡയറക്ടറി പ്രകാശനം പ്രൊഫ.എം. കെ പ്രസാദ് വയനാടിന്‍റെ വിത്തച്ഛന്‍ ചെറുവയല്‍ രാമന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. തേന്‍ വരിക്കയും തേډാവും എന്ന പത്മിനി ശിവദാസിന്‍റെ പുസ്തകം എം. ചന്ദ്രദത്തന്‍ പ്രകാശനം ചെയ്തു.
പ്രെഫ. ടി.എ. ഉഷാകുമാരി പുസ്തകത്തെ പരിചയപ്പെടുത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ നഗരസഭാ കൗണ്‍സില ര്‍ വി.ഹാരിസ്, നബാര്‍ഡ് അസിസ്റ്റന്‍റ് ജനറ ല്‍ മാനേജ ര്‍ എന്‍.എസ്.സജികുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍, സോഷ്യല്‍ ഫോറസ്ടറി ഡി.എഫ്.ഒ. സജ്നാ കരീം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.യു.ദാസ്, എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം ബോട്ടാനിക്കല്‍ ഗാര്‍ഡന്‍ അഡ്വൈസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ. കെ നാരായണന്‍, ആര്‍.എ.ആര്‍.എസ്. അമ്പലവയല്‍ മേധാവി ഡോ. രാജേന്ദ്രന്‍, ചെറുവയല്‍ രാമന്‍, പള്ളിയറ രാമന്‍ തുടങ്ങിയ വര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പഞ്ചായത്തുകളിലെ പാരമ്പര്യ കര്‍ഷകരെ ആദരിച്ചു.
വൈത്തിരി പഞ്ചായത്തിലെ ശ്രീധരന്‍ വട്ടപ്പാറ, ലില്ലി പൈനാടത്ത്, മൂപ്പൈനാട് പഞ്ചായത്തിലെ കുര്യന്‍ തലമേല്‍, ബിന്ദു കച്ചിറയില്‍, മീനങ്ങാടി പഞ്ചായത്തിലെ കണാരന്‍.സി., അംബിക, പുല്‍പ്പള്ളി പഞ്ചായത്തിലെ മല്ലന്‍. കെ.എസ്, പ്രേമവല്ലി, തരിയോട് പഞ്ചായത്തിലെ രാമന്‍ മഠത്തില്‍, മേരി കൊച്ചുകളത്തിങ്കല്‍, പടിഞ്ഞാറത്തറ പഞ്ചായത്തിലെ അബ്ദുള്ള ഹാജി, കെ. കെ ഉഷ, തവിഞ്ഞാല്‍ പഞ്ചായത്തിലെ കൃഷ്ണന്‍, ദേവ്ല, തൊണ്ടര്‍നാട് പഞ്ചായത്തിലെ ഷെല്ലി,പുഷ്പ, നെേډനി പഞ്ചായത്തിലെ കെ.സി. കൃഷ്ണദാസ്, ഗ്രേസി, കോട്ടത്തറ പഞ്ചായത്തിലെ ഇ.സി. കേളു,അമ്മിണി,പൂതാടി പഞ്ചായത്തിലെ അപ്പു വാളവയല്‍, വെങ്ങപ്പള്ളി പഞ്ചായത്തിലെ കേളു, ലീല, എടവക പഞ്ചായത്തിലെ മാനുവല്‍, ലത, മാനന്തവാടി പഞ്ചായത്തിലെ അനന്തക്കുറുപ്പ്, ബത്തേരിയിലെ കേശവന്‍, കല്‍പ്പറ്റയിലെ സുരേഷ്,തങ്കമണി,മുട്ടി ല്‍ പഞ്ചായത്തിലെ അച്ചപ്പന്‍,ലീല,കണിയാമ്പറ്റ പഞ്ചായത്തിലെ രാധാകൃഷ്ണന്‍,കുഞ്ഞിമാളുഅമ്മ, മുള്ളംകൊല്ലി പഞ്ചായത്തിലെ ജയരാജന്‍ എന്‍.എ.,മേപ്പാടി പഞ്ചായത്തിലെ നാരായണന്‍ ചെട്ടി,അമ്മിണി, പൊഴുതന പഞ്ചായത്തിലെ രാധാകൃഷ്ണന്‍,മേരി, നൂല്‍പ്പുഴ പഞ്ചായത്തിലെ നഞ്ചുണ്ടന്‍,കവിത,പനമരം പഞ്ചായത്തിലെ കേളു, ശോശാമ്മ,വെള്ളമുണ്ട പഞ്ചായത്തിലെ ചന്തു, അമ്മിണി,തിരുനെല്ലി പഞ്ചായത്തിലെ ബാബു, അമ്പലവയല്‍ പഞ്ചായത്തിലെ എന്‍. കെ .ബാബു എന്നിവരാണ് ആദരവിന് അര്‍ഹരായവര്‍. വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്‍റ് എ. ദേവകി സ്വാഗതവും, സീഡ് കെയര്‍ സെക്രട്ടറി വി.പി.കൃഷ്ണദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.
Share your comments