കോവിഡ് -19 പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിനായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വില കുറഞ്ഞ കോവിഡ് -19 മരുന്നും, വിലകുറഞ്ഞ ടെസ്റ്റിംഗ് കിറ്റുകളുമിറക്കുന്നു.
നിക്ലോസമൈഡ് എന്ന മരുന്ന് കൊവിഡിനെതിരെ ഉപയോഗിക്കാനാകുമെന്നാണ് കമ്പനിയുടെ വാദം. കൊവിഡ് അണുബാധ ശമിപ്പിക്കാൻ ഈ മരുന്നിന് കഴിയുമെന്നാണ് വിശദീകരണം.
ആർ-ഗ്രീൻ, ആർ-ഗ്രീൻ പ്രോ എന്നിങ്ങനെ കമ്പനി നിർമ്മിച്ച ഡയഗ്നോസ്റ്റിക് കിറ്റുകൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ അനുമതി ലഭിച്ചു.
കൂടാതെ, വിപണി വിലയുടെ അഞ്ചിലൊന്ന് ചെലവിൽ സാനിറ്റൈസർ നിർമ്മിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.
രാജ്യത്തെ വെൻറിലേറ്റര്‍ ക്ഷാമം പരിഹരിക്കാനും കമ്പനി നടപടികൾ സ്വീകരിക്കും. ഇതിനായി 3ഡി സാങ്കേതിക വിദ്യ കമ്പനി ഉപയോഗിക്കും. ഇന്ത്യയിലെ ആശുപത്രികളിലുടനീളം വെൻറിലേറ്റർ എത്തിക്കുകയാണ് ലക്ഷ്യം.
മിനിറ്റിൽ 5-7 ലിറ്റർ ശേഷിയുള്ള മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ജനറേറ്ററുകളും റിലയൻസ് രൂപകൽപ്പന ചെയ്യുന്നുണ്ട്.
രാജ്യത്തുടനീളം സൗജന്യമായി മെഡിക്കൽ ഓക്സിജൻ കമ്പനി വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ മെഡിക്കൽ-ഗ്രേഡ് ദ്രവീകൃത ഓക്സിജൻ ഉൽപാദനം കമ്പനി ഉയര്‍ത്തിയിരുന്നു.ഗുജറാത്തിലെ ജാംനഗറിലെ പെട്രോകെമിക്കൽ ഫാക്ടറിയിലാണ് ഓക്സിജൻ ഉത്പാദനം.
ഇന്ത്യയുടെ മൊത്തം ഓക്സിജൻ ഉൽപാദനത്തിന്റെ 11 ശതമാനവും റിലയൻസ് ആണ് ഉത്പാദിപ്പിക്കുന്നത്.
Share your comments