സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കൽ പിഴ കുറച്ചു. പരമാവധി 300 രൂപയാണ് പിഴ.
നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് ഒരുമാസത്തേക്ക് 300 രൂപയും നാലുചക്രവാഹനങ്ങൾക്ക് 500 രൂപയുമാണ് പിഴ ഈടാക്കിയിരുന്നത്. ഇതിലാണ് ഇളവുവരുത്തിയത്.
റദ്ദാക്കുന്ന ലൈസൻസിന് പിഴ ഈടാക്കുന്നതും അവസാനിപ്പിച്ചു. ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഹെവി ലൈസൻസ് വേണ്ടെന്നുവെക്കാനും ഒപ്പമുള്ള സ്വകാര്യവാഹന ലൈസൻസ് നിലനിർത്താനും കഴിയും.
ഹെവി ലൈസൻസ് പുതുക്കാത്തതിന്റെപേരിൽ സ്വകാര്യ ലൈസൻസ് പുതുക്കുന്നത് തടയില്ല.
Share your comments