നെൽവയൽ ഉടമകൾക്ക് റോയൽറ്റി. നെൽ വയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം ആരംഭിച്ചു. മുഖ്യമന്ത്രിയാണ് വിതരണം ഉദ്ഘാടനം ചെയ്തത് .കേരള സർക്കാർ നെൽ കർഷകരെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ഇതിൽ കൂടെ നെൽകൃഷി സംരക്ഷണം കൂടി സർക്കാർ ലക്ഷ്യമാക്കുന്നുണ്ട്.
നെൽകർഷകർക്ക് പുറമേ കൃഷി ഭൂമിക്ക് മാറ്റം വരുത്താതെ മറ്റ് കൃഷികൾ കൾ ചെയ്യുന്നവർക്കും റോയൽടിക്ക് അർഹതയുണ്ട്. ഹെക്ടറിന് 2000 രൂപയാണ് ഓരോ കർഷകനും ലഭിക്കുക. ഈ തുക ബാങ്ക് അക്കൗണ്ടുകൾ വഴി കർഷകർക്ക് നേരിട്ട് ലഭ്യമാകും. റോയൽറ്റി ഓരോ സാമ്പത്തിക വർഷവും കർഷകർക്ക് നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ഇപ്പോൾ നെൽകൃഷി നടത്തുന്ന വയൽ ഉടമകൾക്കും ഏജൻസി വഴി കൃഷിക്കായി ഭൂമി ഉപയോഗിക്കുമെന്ന ഉറപ്പിന്മേലും ഈ ധനസഹായം ലഭിക്കുന്നതാണ്. 400 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്നത്. www.aims.kerala.govt.in എന്ന പോർട്ടലിൽ കൂടെയാണ് റോയൽടിക്ക് വേണ്ടി അപേക്ഷിക്കേണ്ടത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
Share your comments