മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 3624 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് www.rrc-wr.com സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 26 വരെ അപേക്ഷകൾ അയകാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഒഴിവുകളുടെ വിശദാംശങ്ങൾ
ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്–ഡീസൽ, മെക്കാനിക്–മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, പൈപ്പ് ഫിറ്റർ, പ്ലമർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്).
വിദ്യാഭ്യാസ യോഗ്യത
50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്സിവിടി എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായപരിധി
വയസ്സ് 15നും 24നും ഇടയിലുള്ളവരായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/07/2023)
അപേക്ഷാ ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്
യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്
Share your comments