റബ്ബർ അനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണം നടത്താനായി കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികൾ ശ്രമം തുടങ്ങുന്നു എന്നത് റബ്ബർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര റബ്ബർ ഉത്പാദന മേഖലയിലെ മാറ്റങ്ങൾ ഇന്ത്യൻ റബ്ബർ വിപണിയിൽ പ്രതീക്ഷ നൽകുന്നു. വർഷങ്ങൾക്കു ശേഷം രാജ്യാന്തര റബ്ബർ വിലയും ഇന്ത്യൻ റബ്ബർ വിലയും തമ്മിലുള്ള അന്തരം കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായി കുറഞ്ഞു. ടയർ ഇതര റബ്ബർ അനുബന്ധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്കു ഇന്ത്യയിലെ റബ്ബർ കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരളത്തിൽ മൂന്നു കമ്പനികൾ കയ്യുറ അടക്കമുള്ള മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് വിശദമായ പദ്ധതി രേഖ റബ്ബർ ബോർഡിന് സമർപ്പിച്ചു. ഉത്തരേന്ത്യയിൽ കൂടുതൽ കമ്പനികൾ മൂല്യ വർധിത ഉൽപ്പന്ന മേഖലയിലേക്ക് നീങ്ങുന്നു. റബ്ബർ ബോർഡ് ആരംഭിച്ച ഇൻക്യൂബേഷൻ കേന്ദ്രവും മൂല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സഹായവും നൽകാനാണ് ഉദ്ദേശിക്കുന്നത്. In Kerala, three companies have submitted detailed project documents to the Rubber Board for the manufacture of value added products including gloves. More and more companies in North India are moving into the value-added product sector. The Rubber Board intends to provide an incubation center and assistance in the production of value-added products.
പ്രകൃതി ദത്ത റബ്ബറിനും റബ്ബർ പാലിനും ആവശ്യക്കാർ കൂടി. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ റബ്ബറിന്റെ വില കിലോയ്ക്ക് 134 രൂപയാണ്. ബാങ്കോക്ക് റബ്ബറിന്റെത് 137 രൂപയും. തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ റബ്ബർ ഉത്പാദനം കുറഞ്ഞതാണ് കാരണം. കോവിഡ് മൂലം ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മലേഷ്യയിലെ തോട്ടങ്ങളിൽ തിരിച്ചെത്തിയിട്ടില്ല. ഇന്ത്യയിൽ നിന്ന് കഴിഞ്ഞ മാസം 100 ടൺ റബ്ബർ മലേഷ്യ വാങ്ങിയിരുന്നു. കൂടുതൽ കമ്പനികൾ ആവശ്യവുമായി എത്തിയിട്ടുണ്ട്.
കോവിഡ് ഭീതിയിലും ഇന്ത്യൻ റബ്ബർ വിപണി പിടിച്ചു നിന്നു. ചൈനയിൽ നിന്നുള്ള കയറ്റുമതി 45 % കുറഞ്ഞതോടെയാണ് ടയർ ഇതര മേഖലയ്ക്ക് പ്രതീക്ഷ.ഇന്ത്യയിൽ ഉത്പാദനം 5 ലക്ഷം ടണ്ണും റബ്ബർ ഉപയോഗം 29 ശതമാനവും കുറഞ്ഞു. എന്നാൽ രാജ്യാന്തര വിപണിയിലെ തകർച്ചയുമായി താതാരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ വിപണിയിൽ വലിയ നഷ്ടമില്ല. 35000 ൽ ഏറെ ഉത്പന്നങ്ങളാണ് ടയർ ഇതര മേഖലയിൽ നിർമ്മിക്കുന്നത്. ഈ മേഖലയിലേക്ക് കൂടുതൽ ഉത്പാദകർ എത്തുന്നുണ്ട്. കയ്യുറ നിർമ്മാണത്തിൽ ഏതാനും കമ്പനികൾ പ്രവർത്തനമാരംഭിച്ചു.
കടപ്പാട്:
പത്രവാർത്ത
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
#Rubber Board#Farmer#Farm#FTB#Agriculture
Share your comments