1. News

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും മറികടന്ന് റബ്ബർ

രണ്ടുവർഷത്തിനുശേഷം ഇപ്പോഴാണ് റബ്ബർ വില താങ്ങുവിലയെ മറികടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തിയത്.

Athira P
താങ്ങുവിലയും മറികടന്ന് റബ്ബർ
താങ്ങുവിലയും മറികടന്ന് റബ്ബർ

കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക് 181 രൂപയായി ഉയർന്നു. 2021 ലാണ് റബ്ബർ വിലയിൽ വലിയ കുതിപ്പുണ്ടായത്. 191 രൂപവരെ കിലോയ്ക്ക് വർദ്ധനവ് ഉണ്ടായെങ്കിലും പിന്നീട് താഴോട്ട് പോയിരുന്നു. രണ്ടുവർഷത്തിനുശേഷം ഇപ്പോഴാണ് റബ്ബർ വില താങ്ങുവിലയെ മറികടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്‌ഥാനത്തെ സാധാരണ കർഷകർക്ക് റബ്ബർ ഉത്പാദനത്തിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്ന സമയത്താണ് വിലവർദ്ധനയുണ്ടാവുന്നത്.

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ടാപ്പിംഗ് കേരളത്തിലെ മലയോര മേഖലയിൽ വരെ കുറഞ്ഞിരുന്നു. ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന സാധാരണ കർഷകർക്കാണ് കാലാവസ്ഥ വ്യതിയാനം മൂലം നേട്ടമുണ്ടാക്കാനാവാതിരുന്നത്.

കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക്  181 രൂപയായി ഉയർന്നു
കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക് 181 രൂപയായി ഉയർന്നു

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റ​ബ​ർ​വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​ണ്, ഇതിന് ആനുപാതികമായ ഉയർച്ചയില്ലെങ്കിലും ആഭ്യന്തര മാർക്കറ്റിലും വില ഉയരുകയാണ്.അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ റ​ബ​ർ ഷീ​റ്റി​ന്​ ക്ഷാ​മം
തു​ട​രു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ​വ​രെ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മെന്നാണ് വ്യാപാരികൾ പറയുന്നത്.

English Summary: Rubber exceeded the support price announced by the state government

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds