<
  1. News

റബ്ബർ കർഷകർക്ക് പ്രതീക്ഷ നൽകി റബ്ബർ വില ഉയരുന്നു

കോട്ടയം: ഏറെ നാളത്തെ തളർച്ചക്ക് ശേഷം റബ്ബർ കർഷകർക്ക് പ്രതീക്ഷ നൽകി രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 147 രൂപയും ഇന്ത്യന്‍ വിപണിയില്‍ 135 രൂപയുമാണ് വില. വില ഇനിയും ഉയരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നുള്ളത്. There are indications from the market that prices will continue to rise. കൊവിഡിനു ശേഷം ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യവസായം പൂര്‍വ സ്ഥിതിയിലായതും റബര്‍ ഉത്പാദക രാഷ്‌ട്രങ്ങളില്‍ ഉത്പാദനം തടസപ്പെട്ടതുമാണ് വില ഉയര്‍ച്ചയ്ക്ക് കാരണമായത്. എഎന്‍ആര്‍പിസിയുടെ കണക്കുപ്രകാരം ആഗോള റബര്‍ ഉപഭോഗത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.4 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. 12.61 മില്യണ്‍ ടണ്ണാണ് ഈ വര്‍ഷത്തെ ഉപഭോഗം. എന്നാല്‍ വരും മാസങ്ങളില്‍ ഈ കുറവ് നികത്തപ്പെടുകയും വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോഗത്തിലെ കുറവ് 1.8 ശതമാനമായി മാറുകയും ചെയ്യുമെന്നാണ് എഎന്‍ആര്‍പിസിയുടെ പ്രതീക്ഷ. സെപ്റ്റംബറില്‍ റബര്‍ വില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എഎന്‍ആര്‍പിസി പറയുന്നു. ഓഗസ്റ്റിലെ വിലയില്‍ നിന്ന് ശരാശരി വില 13.8 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബാങ്കോക്ക് വിപണിയില്‍ 5.9 ശതമാനവും കോലാലംപൂരില്‍ 4.7 ശതമാനവും കോട്ടയത്ത് 3.5 ശതമാനവും ശരാശരി വിലയുയര്‍ച്ചയുണ്ടായി.

Abdul
rubber sheet
റബര്‍ ഉത്പാദക രാഷ്‌ട്രങ്ങളില്‍ ഉത്പാദനം തടസപ്പെട്ടതുമാണ് വില ഉയര്‍ച്ചയ്ക്ക് കാരണമായത്.

കോട്ടയം: ഏറെ നാളത്തെ തളർച്ചക്ക് ശേഷം റബ്ബർ കർഷകർക്ക് പ്രതീക്ഷ നൽകി രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 147 രൂപയും ഇന്ത്യന്‍ വിപണിയില്‍ 135 രൂപയുമാണ് വില.   വില ഇനിയും ഉയരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നുള്ളത്. There are indications from the market that prices will continue to rise. കൊവിഡിനു ശേഷം ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വ്യവസായം പൂര്‍വ സ്ഥിതിയിലായതും റബര്‍ ഉത്പാദക രാഷ്‌ട്രങ്ങളില്‍ ഉത്പാദനം തടസപ്പെട്ടതുമാണ് വില ഉയര്‍ച്ചയ്ക്ക് കാരണമായത്.


 എഎന്‍ആര്‍പിസിയുടെ കണക്കുപ്രകാരം ആഗോള റബര്‍ ഉപഭോഗത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.4 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. 12.61 മില്യണ്‍ ടണ്ണാണ് ഈ വര്‍ഷത്തെ ഉപഭോഗം. എന്നാല്‍ വരും മാസങ്ങളില്‍ ഈ കുറവ് നികത്തപ്പെടുകയും വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഉപഭോഗത്തിലെ കുറവ് 1.8 ശതമാനമായി മാറുകയും ചെയ്യുമെന്നാണ് എഎന്‍ആര്‍പിസിയുടെ പ്രതീക്ഷ. സെപ്റ്റംബറില്‍ റബര്‍ വില മെച്ചപ്പെട്ടിട്ടുണ്ടെന്ന് എഎന്‍ആര്‍പിസി പറയുന്നു. ഓഗസ്റ്റിലെ വിലയില്‍ നിന്ന് ശരാശരി വില 13.8 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബാങ്കോക്ക് വിപണിയില്‍ 5.9 ശതമാനവും കോലാലംപൂരില്‍ 4.7 ശതമാനവും കോട്ടയത്ത് 3.5 ശതമാനവും ശരാശരി വിലയുയര്‍ച്ചയുണ്ടായി.

തായ്‌ലാന്‍ഡിലെ തുടര്‍ച്ചയായ മഴ ഉത്പാദനത്തെ ബാധിക്കുന്നു.
തായ്‌ലാന്‍ഡിലെ തുടര്‍ച്ചയായ മഴ ഉത്പാദനത്തെ ബാധിക്കുന്നു.

റബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ ഏറ്റവുമധികം നിര്‍മിക്കുന്ന ചൈന ലോക്ഡൗണിനു ശേഷം റബര്‍ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ചരക്ക് എടുക്കാതിരുന്ന കമ്പനികള്‍ കഴിഞ്ഞ ദിവസം മുതലാണ് ചരക്ക് എടുക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നേരിട്ട് ചരക്ക് എടുക്കാനുള്ള സാധ്യത  കുറവാണ്.


 അതേസമയം, വിപണിയില്‍ റബറിന്‍റെ ക്ഷാമവും വില ഉയരാന്‍ കാരണമായിട്ടുണ്ട്. തായ്‌ലാന്‍ഡിലെ തുടര്‍ച്ചയായ മഴ ഉത്പാദനത്തെ ബാധിക്കുന്നു. ലിന്‍ഫ കൊടുങ്കാറ്റിനെ തുടര്‍ന്ന് വിയറ്റ്‌നാമിലും കനത്ത മഴയാണ്. മാത്രമല്ല, തായ്‌ലാന്‍ഡിലും മലേഷ്യയിലും അടക്കം വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും റബര്‍ ഉത്പാദനത്തെ ബാധിച്ചു. ആഗോളതലത്തില്‍ റബര്‍ ഉത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.8 ശതമാനം കുറവുണ്ടായതായി ദി അസോസിയേഷന്‍ ഒഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം ഇതുവരെയുള്ള ഉത്പാദനം 12.90 മില്യണ്‍ ടണ്ണാണ്.
രാജ്യാന്തര വിപണിയില്‍ ലാറ്റെക്‌സിന് ക്ഷാമം നേരിടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ വിലയിലെ വര്‍ധന തുടരാനാണ് സാധ്യത. എന്നാല്‍ ആഗോളതലത്തില്‍ കൊവിഡ് വ്യാപനം തുടര്‍ന്നാല്‍ റബര്‍ വിപണിയെയും അത് ബാധിച്ചേക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:റബ്ബർ ആക്‌ട് റദ്ദാക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; ബാധിക്കുന്നത് പത്തരലക്ഷത്തോളം വരുന്ന റബ്ബർ കർഷകരെ

#Rubber #Krishi #Agriculture #Farm #Krishijagran #FTB

English Summary: Rubber prices are rising, giving hope to rubber farmers-kjaboct1920

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds