മഴ തുടങ്ങുന്നതിന് മുന്നേ റബ്ബറിന് മഴമറ (raingaurd)) ചെയ്യാന് സാധിക്കാതിരുന്നവര്ക്ക് ഇപ്പോള് ഇടയ്ക്ക് കിട്ടുന്ന തെളിച്ചമുള്ള ദിവസങ്ങളില് റെയിന്ഗാര്ഡു ചെയ്യാം. മരം നന്നായി ഉണങ്ങിയിരുന്നാല് മാത്രമേ പശ മരത്തില് നന്നായി പറ്റിപ്പിടിച്ച് റെയിന്ഗാര്ഡിന് ചോര്ച്ച ഇല്ലാതിരിക്കുകയുള്ളൂ. മഴക്കാലത്ത് റെയിന്ഗാര്ഡ് ചെയ്യാതെ ഇടയ്ക്ക് മഴയില്ലാത്ത ദിവസങ്ങളില് കൃത്യമായ ഇടവേളകള് പാലിക്കാതെ ടാപ്പുചെയ്യുന്നത് ഒട്ടും ആദായകരമല്ല. ടാപ്പുചെയ്യുമ്പോള്‍ ശ്രദ്ധിക്കാം കൃത്യമായ ഇടവേളകളില്‍ ടാപ്പു ചെയ്യുക. അതിരാവിലെ മഴയാണെങ്കില്‍ കുറച്ചു വൈകിയാണെങ്കിലും അന്നുതന്നെ ടാപ്പുചെയ്യാന്‍ ശ്രമിക്കുക. മഴക്കാലത്ത് ടാപ്പുചെയ്യുമ്പോള്‍ പട്ടചീയല്‍രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതു തടയാന്‍ മരങ്ങളുടെ വെട്ടുപട്ട ആഴ്ചയിലൊരിക്കല്‍ 0.375 ശതമാനം വീര്യമുള്ള മാംഗോസെബ് (ഇന്‍ഡോഫില്‍ എം. 45 എന്ന കുമിള്‍നാശിനി 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍) ഉപയോഗിച്ച് കഴുകണം. ചകിരി (തൊണ്ട്) കൊണ്ടുള്ള ഒരു ബ്രഷുപയോഗിച്ച് കഴുകിയാല്‍ മതി. Rubber tapping during monsoon season : points to remember.
ടാപ്പുചെയ്യുന്നതിന്റെ പിറ്റേദിവസം വേണം പട്ട കഴുകാന്‍. മഴയില്ലാത്തദിവസങ്ങളില്‍ ടാപ്പിങ് സമയത്ത് ഉയര്‍ത്തിവെയ്ക്കുന്ന പോളിത്തീന്‍ റെയിന്‍ഗാര്‍ഡ് ടാപ്പിങ്ങിനുശേഷം പാലെടുത്ത് കഴിയുന്നതുവരെ ഉയര്‍ത്തിത്തന്നെ വെച്ചിരുന്നാല്‍ കാറ്റടിച്ചു വെട്ടുപട്ടയിലെ ഈര്‍പ്പം ഉണങ്ങിക്കിട്ടും. മഴക്കാലത്ത് ചിലതോട്ടങ്ങളില്‍ ശേഖരിക്കുന്ന ബക്കറ്റില്‍ വെച്ചുതന്നെ റബ്ബര്‍പാല്‍ തരിച്ചുപോകുന്നതായി കാണാറുണ്ട്. ഇതൊഴിവാക്കാന്‍ സോഡിയം സള്‍ഫൈറ്റ് എന്ന രാസവസ്തു ചേര്‍ത്തുകൊടുത്താല്‍ മതി. പത്തുലിറ്റര്‍ പാലിന് അഞ്ചുഗ്രാം സോഡിയം സള്‍ഫൈറ്റ് 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് ചേര്‍ത്താല്‍ മതിയാകും.
വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം: 0481 2576622.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാപ്പി തോട്ടങ്ങളിലെ മഴക്കാല രോഗ നിയന്ത്രണം
Share your comments