<
  1. News

റെയിൽ വികാസ് നിഗം ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റെയിൽ വികാസ് നിഗം ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലുള്ള മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണ് ഉള്ളത്. സ്ഥിരം നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക് http://rvnl.org സന്ദർശിക്കുക.

Meera Sandeep
RVNL Recruitment 2023: Apply now for various Manager posts
RVNL Recruitment 2023: Apply now for various Manager posts

റെയിൽ വികാസ് നിഗം ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  വിവിധ വിഭാഗങ്ങളിലുള്ള മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണ് ഉള്ളത്. സ്ഥിരം നിയമനമാണ്.  കൂടുതൽ വിവരങ്ങൾക്ക് http://rvnl.org സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: പി.എസ്.സി. നവംബർ മാസത്തെ വിജ്ഞാപനം പുറത്തിറക്കി; 19 പുതിയ തസ്തികകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 5വരെ അപേക്ഷകൾ ഓൺലൈനായി അയക്കാവുന്നതാണ്.

തസ്തികകളുടെ വിശദവിവരങ്ങൾ

മാനേജർ (എസ് ആൻഡ് ടി)

50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. 50,000 രൂപ മുതൽ 1,60,000 രൂപവരെ.

ഡപ്യൂട്ടി മാനേജർ (എസ് ആൻഡ് ടി)

50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 35 വയസ്. 40,000 രൂപ മുതൽ 1,40,000 രൂപവരെ ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ വിവിധ ബാങ്കുകളിലുള്ള ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് മാനേജർ (എസ് ആൻഡ് ടി)

50ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 6 വർഷ പരിചയം. പ്രായ പരിധി 35 വയസ്. 30,000 രൂപ മുതൽ 1,20,000 രൂപവരെ.

മാനേജർ (സിവിൽ)

50ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. 50,000 രൂപ മുതൽ 1,60,000 രൂപവരെയാണ് ശമ്പളം.

ഡപ്യൂട്ടി മാനേജർ (സിവിൽ)

50 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. 5 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായ പരിധി 35 വയസ്. 40,000 രൂപ മുതൽ 1,40,000 രൂപവരെ.

അസിസ്റ്റന്റ് മാനേജർ (സിവിൽ)

50 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 6 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായ പരിധി 35 വയസ്. 30,000 രൂപ മുതൽ 1,20,000 രൂപവരെ ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/11/2023)

മാനേജർ (ഇലക്ട്രിക്കൽ)

50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. 50,000 രൂപ മുതൽ 1,60,000 രൂപവരെ ശമ്പളം.

ഡപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ)

50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം വേണം. 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം. പ്രായ പരിധി 35 വയസ്. 40,000 രൂപ മുതൽ 1,40,000 രൂപവരെ ശമ്പളം.

അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)

50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. 6 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. 30,000 രൂപ മുതൽ 1,20,000 രൂപവരെ ശമ്പളം.

English Summary: RVNL Recruitment 2023: Apply now for various Manager posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds