1. News

ഇന്നത്തെ ജോലി ഒഴിവുകൾ (20/11/2023)

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും റേഡിയോ ഡയഗ്നോസിസിൽ പി.ജിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Meera Sandeep
Today's Job Vacancies (20/11/2023)
Today's Job Vacancies (20/11/2023)

വയനാട് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും റേഡിയോ ഡയഗ്നോസിസിൽ പി.ജിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 70,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ വിവിധ ബാങ്കുകളിലുള്ള ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

സീനിയർ റെസിഡന്റ് ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഡെർമെറ്റോളജി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., ഓഫ്താൽമോളജി, ഒ.ബി.ജി., അനസ്ത്യേഷോളജി, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.

എം.ബി.ബി.എസ്. ബിരുദവും എം.ഡി./ എം.എസ്./ ഡി.എൻ.ബി. യും ടി.സി.എം.സി./ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 28 ന് രാവിലെ 11.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. പ്രതിമാസം 70,000/- രൂപയാണ് വേതനം.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്

തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.

റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് ഒഴിവ്

റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം. വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം. രണ്ടാമത്തെ ഇന്റേൺഷിപ്പ് ഒഴിവിൽ അച്ചടി, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രാവീണ്യം വേണം. നിയമനം ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ്. പ്രതിമാസം 10,000 രൂപയും, സൗജന്യ താമസ സൗകര്യവും ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കെ–ഫോണിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് 25നകം അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെബ്സൈറ്റ്: https://ildm.kerala.gov.in/en. ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 9446066750, സന്തോഷ്. എൻ. പി. (പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് 9447302431)

പ്ലേസ്‌മെന്റ് ഡ്രൈവ് 28 ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 28 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബെറ്റർ ബീൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിങ്ഫിഷർ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എമ്പയർ മോട്ടോഴ്‌സ് എന്നീ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, +2, എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ 27 ന് ഉച്ചക്ക് 1 മണിക്ക് മുൻപ് https://bit.ly/49yaE6p എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് :  www.facebook.com/MCCTVM, 0471-2304577.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസിലെ വിവിധ തസ്‌തികകളിൽ 1899 ഒഴിവുകൾ

ട്രേഡ്സ്മാൻ ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇൻസട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ഐ.ടി.ഐ ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22ന് രാവിലെ 10ന് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫിസിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്.      ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്, യോഗ്യത പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 21നകം പേര് രജിസ്റ്റർ ചെയ്യണം.

സ്റ്റാൻഡിങ് കൗൺസിലർ നിയമനം

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുള്ള ഓംബുഡ്‌സ്മാൻ/ ഓംബുഡ്‌സ്‌പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമസഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസിലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

നിയമനത്തിനുള്ള യോഗ്യത, നിയമനരീതി, ഒഴിവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ നവംബർ 22 നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി NREGS സംസ്ഥാന മിഷൻ ഓഫീസ്, 3-ാം നില, റവന്യൂ കോംപ്ലക്‌സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 0471-2314385, www/nregs.kerala.gov.in.

അഭിമുഖം 21ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നവംബര്‍ 21ന് ഉച്ചയ്ക്ക് 1.30 മുതല്‍ നാലുവരെ അഭിമുഖം നടത്തും. എം കോം, സി എ/ സി എ ഇന്റര്‍, എം ബി എ മാര്‍ക്കറ്റിങ്/ ഹ്യൂമന്‍ റിസോഴ്‌സസ്, എം സി എ, ബി ടെക്ക്/ ഏതെങ്കിലും ടെക്‌നിക്കല്‍ ബിരുദം, ബി കോം, ടാലി, ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റര്‍ മാര്‍ക്കറ്റിങ്, ബിരുദം, പ്ലസ്ടു, മൂന്ന് വര്‍ഷ ഡിപ്ലോമ തുടങ്ങിയവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. വാട്ട്‌സ് ആപ്പ്: 9446228282, ഫോണ്‍: 2333742.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ ഇ എസ് ഐ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം ബി ബി എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ cru.czims@kerala.gov.in ഇ-മെയിലില്‍ നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2391018.

English Summary: Today's Job Vacancies (20/11/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds