സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 1422 സർക്കിൾ ബേസ്ഡ് ഓഫിസർമാരുടെ (Circle Based officers) ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. വിവിധ സർക്കിളുകളിക്ക് കീഴിൽ ജോലിപരിചയമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവു. കേരളത്തിൽ ഒഴിവില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്കു മാത്രമേ അപേക്ഷിക്കാവു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനിൽ അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/11/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ശമ്പളം
36,000 മുതൽ 63,840 രൂപ വരെയാണ് ശമ്പളം
യോഗ്യതകൾ
- ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും തത്തുല്യമായ മറ്റു പ്രഫഷണൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.
- ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം അതായത് എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും സാധിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: എസ്‌എസ്‌സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റ് 2022: 24369 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രവൃത്തി പരിചയം
ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ ആയി 2 വർഷത്തെ പരിചയം വേണം.
പ്രായപരിധി
സെപ്റ്റംബർ 30 2022 ന് 21നും 30നും ഉള്ളിൽ പ്രായമുള്ളവരിയിരിക്കണം. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും (പട്ടികവിഭാഗം–15, ഒബിസി–13) വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവി വിവിധ ബ്രാഞ്ചുകളിലെ ഓഫിസർ തസ്‌തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
തിരഞ്ഞെടുപ്പ്
ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ്, ഇന്റർവ്യൂ വഴി. എഴുത്തുപരീക്ഷ ഡിസംബർ 4 നു നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്
750 രൂപയാണ് ഫീസ്. പട്ടികവിഭാഗം, അംഗപരിമിതർ എന്നിവർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.
Share your comments