എസ്.ബി.ഐ. വീണ്ടും വായ്പ നിരക്ക് കൂട്ടി. 10 ബേസിസ് പോയിന്റിന്റെ വർദ്ധനയാണ് MCLR അധിഷ്ഠിത വായ്പാ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ഭവനവായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി എല്ലാ വായ്പകളുടേയും പ്രതിമാസ തവണ വര്‍ദ്ധിക്കും. എം.സി.എല്‍.ആര്‍, പുതുക്കിയ നിരക്കുകള്‍, എം.സി.എല്‍.ആര്‍. മാറ്റം ഉണ്ടാക്കിയ ബാധ്യത എന്നിവ താഴെ നല്‍കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കിസാൻ കാർഡ് നൽകാൻ എസ് ബി ഐ റെഡിയാണ്. അപേക്ഷിക്കേണ്ടത് എങ്ങനെ?
പുതുക്കിയ നിരക്കുകള്‍
പുതിയ വര്‍ദ്ധനയോടെ എസ്.ബി.ഐയുടെ ഓവര്‍നൈറ്റ്, ഒരു മാസ, മൂന്ന് മാസത്തെ എം.സി.എല്‍.ആര്‍ നിരക്ക് 6.85 ശതമാനമാണ്. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. ആറ് മാസത്തെ എം.സി.എല്‍.ആര്‍ 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായി ഉയര്‍ന്നു.
ബന്ധപ്പെട്ട വാർത്തകൾ: എസ്.ബി.ഐ., റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി
അതുപോലെ, ഒരു വര്‍ഷത്തെ എം.സി.എല്‍.ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനമായി ഉയര്‍ത്തി. രണ്ട് വര്‍ഷത്തെ എം.സി.എല്‍.ആര്‍ 7.30 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി. മൂന്ന് വര്‍ഷത്തെ വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായി ഉയര്‍ത്തി.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിരനിക്ഷേപകാർക്ക് സന്തോഷവാര്‍ത്ത; എസ്.ബി.ഐ. പലിശ വര്‍ദ്ധിപ്പിച്ചു
എന്താണ് എം.സി.എല്‍.ആര്‍?
2016ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അവതരിപ്പിച്ച എം.സി.എല്‍.ആര്‍. അല്ലെങ്കില്‍ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് മത്സരാധിഷ്ഠിതവും സുതാര്യവുമായ നിരക്കില്‍ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ബാങ്കുകള്‍ക്കുള്ള ആന്തരിക റഫറന്‍സ് പലിശ നിരക്കാണ്. ലളിതമായി പറഞ്ഞാല്‍ എം.സി.എല്‍.ആര്‍. ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകളെ അനുവദിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്.
വായ്പാ കാലാവധി അല്ലെങ്കില്‍ ഒരു കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്‌ക്കേണ്ട കാലയളവിനെ അടിസ്ഥാനമാക്കിയാണ് ഇത് സാധാരണയായി കണക്കാക്കുന്നത്. എം.സി.എല്‍.ആര്‍. നിരക്കുകള്‍ തീരുമാനിക്കുമ്പോള്‍ ബാങ്കുകള്‍ ക്യാഷ് റിസര്‍വ് റേഷ്യോ, ഫണ്ടുകളുടെ മാര്‍ജിനല്‍ കോസ്റ്റ്, പ്രീമിയങ്ങള്‍, ബാങ്കിന്റെ പ്രവര്‍ത്തന ചെലവ് എന്നിവയും കണക്കിലെടുക്കുന്നു. വായ്പ നല്‍കുന്നവര്‍ സാധാരണയായി പ്രതിമാസ അടിസ്ഥാനത്തില്‍ നിരക്കുകള്‍ അവലോകനം ചെയ്യുന്നു.
Share your comments