ജീവിതശൈലി രോഗങ്ങൾ, മഹാമാരികൾ, എന്നിവയെല്ലാം കാരണം ഇന്ന് ലൈഫ് ഇൻഷുറൻസ് നിത്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി തീർന്നിരിക്കുകയാണ്. ചില ഇൻഷുറൻസ് കമ്പനികൾ പോളിസികളിൽ തന്നെ കൃത്യമായ വരുമാനം ഉറപ്പു നൽകുന്ന സേവിങ്സ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്നുണ്ട്. എസ്ബിഐ ലൈഫ് - ശുഭ് നിവേശ് അത്തരം ഒരു പ്ലാൻ ആണ്. ഒരു വ്യക്തിഗത നോൺ-ലിങ്ക്ഡ് പോളിസിയാണിത്. ഒറ്റ ഒരു പ്ലാനിനുള്ളിൽ തന്നെ ഇൻഷുറൻസ് പരിരക്ഷയും സേവിങ്സും സ്ഥിര വരുമാനവും വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രധാന സവിശേഷത. പോളിസി ഉടമകൾക്ക് അഞ്ച് വര്‍ഷം മുതൽ 20 വര്‍ഷം വരെയുള്ള വിവിധ കാലയളവിൽ വരുമാനം ലഭിക്കുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ പ്രീമിയവും, കൂടുതൽ ബോണസും നൽകുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ
ഇത് സാധാരണ പോളിസികളേക്കാൾ കൂടുതൽ നേട്ടം നൽകും. പോളിസി കാലാവധി മുഴുവൻ ബോണസും ലഭ്യമാകും. പ്രതിമാസമോ ഒറ്റത്തവണയായോ, ആറ് മാസം കൂടുമ്പോഴോ ഒക്കെ പോളിസി പ്രീമിയം തുക അടയ്ക്കാനാകും. ആജീവാനന്ത പദ്ധതിയായതിനാൽ പരിമിതകാലത്തേക്ക് പരിരക്ഷ ലഭിക്കുന്ന ടേം ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി പോളിസി ഉടമയ്ക്ക് ആജീവനാന്ത ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നു. ഇൻഷ്വർ ചെയ്ത വ്യക്തിക്ക് പ്രീമിയത്തിനും അഷ്വേർഡ് തുകയ്ക്കും നികുതി ആനുകൂല്യം ലഭിക്കും. പ്രീമിയം പേയ്‌മെന്റ് കാലാവധി അവസാനിച്ചതിന് ശേഷം വരുമാനം നേടാനും പോളിസി സഹായകരമാകും.
ബന്ധപ്പെട്ട വാർത്തകൾ: SBI തരും ഒരു കുടുംബത്തിന് 3 ലക്ഷത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ.
കൂടാതെ, പോളിസിയിൽ നിന്ന് ലോൺ എടുക്കാനും നിബന്ധനകൾക്ക് വിധേയമായി പോളിസി സറണ്ടര്‍ ചെയ്യാനും പോളിസി ഉടമകൾക്ക് സാധിക്കും. പോളിസി ഉടമയുടെ ആവശ്യമനുസരിച്ച് 30 വർഷം വരെയോ ജിവിതകാലം മുഴുവനുമോ പദ്ധതിക്ക് കീഴിൽ ഇൻഷുറൻസ് പരിരക്ഷ നേടാം. എൻഡോവ്മെൻറ് ഓപ്ഷൻ, എൻഡോവ്മെൻറ് വിത് ഹോൾ ലൈഫ് ഓപ്ഷൻ എന്നിങ്ങനെ രണ്ട് പ്ലാനുകൾ ലഭ്യമാണ്.
കുറഞ്ഞ ചെലവിൽ കുടുംബത്തിന് മുഴുവൻ സമഗ്രമായ പരിരക്ഷ നേടാവുന്ന റൈഡര്‍ ഓപ്ഷനുകളുമുണ്ട്.എൻഡോവ്മെന്റ് വിത് ഹോൾ ലൈഫ് ഓപ്ഷനു കീഴിൽ പോളിസി കാലാവധി എത്തിയതിനു ശേഷവും ഇൻഷ്വർ ചെയ്യപ്പെട്ടയാളുടെ മരണം സംഭവിച്ചാൽ അധിക ബേസിക് സം അഷ്വേർഡ് തുക നോമിനിക്ക് നൽകും.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിവർഷം 4,426 രൂപയ്ക്കു ഇൻഷുറൻസ് വാഗ്‌ദാനവുമായി ഫോൺപേ
സം അഷ്വേര്‍ഡ് തുക എത്ര?
പദ്ധതിക്ക് കീഴിൽ കുറഞ്ഞ സം അഷ്വേര്‍ഡ് തുക 75,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. ഒറ്റത്തവണയായോ പോളിസി കാലാവധിയിൽ ഉടനീളമോ പ്രീമിയം അടയ്ക്കുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം. പോളിസി മെച്യൂരിറ്റിയാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം 23 വയസും പരമാവധി പ്രായം 65 വയസുമാണ്. പോളസിക്ക് കീഴിലെ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം 6000 രൂപയാണ്. പോളിസി ഉടമ പോളിസി കാലാവധിയിൽ പ്രീമിയം അടയ്ക്കാതെ വന്നാൽ പ്ലാനിന് കീഴിലെ മുഴുവൻ പ്രയോജനവും നഷ്ടമാകും.
പോളിസി സറണ്ടര്‍ ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് റെഗുലര്‍ പ്രീമിയം ആണ് തെരഞ്ഞടുത്തതെങ്കിൽ മൂന്ന് വര്‍ഷത്തിന് ശേഷം പോളിസി സറണ്ടര്‍ ചെയ്യാം. ഒറ്റത്തവണ പ്രീമിയം ഓപ്ഷൻ തെരഞ്ഞടുത്തവര്‍ക്ക് പോളസിി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം സറണ്ടര്‍ ചെയ്യാം.
Share your comments