ശമ്പളത്തിൽ നിന്നോ ബിസിനസ്സിൽ നിന്നോ ഭവന വായ്പയായും വാഹന വായ്പയായും പ്രതിമാസ വായ്പാ തുക തിരിച്ചടക്കുന്നവരാണ് ഇന്ന് അധികപേരും. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവരും ബിസിനസ്സിൽ പ്രതിസന്ധി നേരിട്ടവർക്കുമെല്ലാം സര്‍ക്കാര്‍ ഇടപെടലിന തുടര്‍ന്ന് പ്രഖ്യാപിച്ച മോറട്ടോറിയം ആശ്വാസമായിട്ടുണ്ട്. വായ്പ തിരിച്ചടവിലും വായ്പാ പുനസംഘടനയിലൂടെ പ്രതിമാസം അടയ്ക്കുന്ന ഇഎംഐ കുറയ്ക്കാൻ പല ബാങ്കുകളും അവസരം തരുന്നുണ്ട്.
പേർസണൽ ലോണുകളടക്കം വിവിധ വായ്പകൾ പുനക്രമീകരിച്ച് വായ്പാ തിരിച്ചടവ് കുറക്കുന്നതിന് എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അവസരം നൽകുന്നുണ്ട്. പുനക്രമീകരിക്കുന്നതിലൂടെ വ്യക്തിഗത വായ്പകൾ എടുക്കുന്നവർക്ക് രണ്ട് തരത്തിലുള്ള ഇളവുകളാണ് നൽകുന്നത്. നിലവിലെ വായ്പകൾക്ക് രണ്ട് വര്‍ഷം വരെ മോറട്ടോറിയമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇപ്പോൾ നിലവിലെ വായ്പ്പകൾ രണ്ട് വര്‍ഷം വരെ നീട്ടി പ്രതിമാസ വായ്പാ തിരിച്ചടവ് തുക കുറയ്ക്കാം.
വായ്പ, 2021 ഏപ്രിൽ ഒന്നിന് മുമ്പ് എടുത്തവര്‍ക്കാണ് വായ്പ പുനക്രമീകരിക്കാൻ ആകുക. കൊവിഡ് വ്യാപനത്തിന് മുമ്പ് വായ്പാ കുടിശ്ശിക വരുത്താത്തവര്‍ക്കാണ് മോറട്ടോറിയം ലഭിക്കുക. 2020 ഫെബ്രുവരി മുതൽ വരുമാനത്തിലോ ശമ്പളത്തിലോ കുറവ് ഉള്ളവര്‍ക്കും ബിസിനസ്സ് അടച്ചുപൂട്ടൽ, തൊഴിൽ നഷ്ടം എന്നിവ നേരിട്ടവര്‍ക്കും വായ്പാ പുനക്രമീകരണത്തിന് അര്‍ഹതയുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ ശമ്പളം ലഭിക്കാതിരിക്കുകയോ ശമ്പളം കുറയുകയോ ചെയ്താലും വായ്പകൾ പുനക്രമീകരിക്കാം. ലോക്ക് ഡൗണിൽ അടച്ചുപൂട്ടൽ നേരിട്ട ബിസിനസുകൾക്കും ഇത് ബാധകമാണ്.

2020 ഫെബ്രുവരിയിലെ സാലറി സര്‍ട്ടിഫിക്കറ്റ്, ജോലി നഷ്ടപ്പെട്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും അപേക്ഷക്കൊപ്പം സമര്‍പ്പിച്ചിരിക്കണം. ബിസിനസുകാരും ആപ്ലിക്കേഷൻ നൽകി ആറു മാസം മുമ്പ് വരെയുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമര്‍പ്പിച്ചിരിക്കണം.
എസ്ബിഐയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി തന്നെ വായ്പാ പുനക്രമീകരണത്തിന് അപേക്ഷ നൽകാം. മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി ഇത് കൺഫേം ചെയ്യാം.ആവശ്യമായ രേഖകൾ സഹിതം എസ്ബിഐയുടെ ഹോം ബ്രാഞ്ചിൽ അപേക്ഷ സമർപ്പിക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. എസ്ബിഐ ലോൺ പുനക്രമീകരണത്തിനായി 2021 സെപ്റ്റംബർ 28 -നകം അപേക്ഷ സമർപ്പിക്കണം.
Share your comments