സ്ഥിര നിക്ഷേപങ്ങളുടേയും റിക്കറിങ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നേരിയ ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). അടുത്തിടെ SBI സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് റിക്കറിങ് നിക്ഷേപങ്ങളുടേയും (RD) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ജനപ്രിയ സേവിങ്‌സ് പദ്ധതിയായ ആര്‍.ഡി. സാധാരണ തവണകളുടെ നിക്ഷേപ തുകയ്ക്ക് ഒരു നിശ്ചിത പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
സ്ഥിര നിക്ഷേപത്തിലൂടെ നമുക്ക് എന്തെല്ലാം നേട്ടങ്ങള്‍ നേടാം!
കാലാവധി പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപിച്ച തുക സഞ്ചിത പലിശ സഹിതം ഉപയോക്താവിന് തിരികെ നല്‍കും. നിശ്ചിത ഇടവേളകളില്‍ മുന്‍നിശ്ചയിച്ച തവണകളില്‍ നിക്ഷേപം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന നിക്ഷേപ പദ്ധതിയാണ് ആര്‍.ഡി. ആര്‍.ഡിയുടെ പലിശനിരക്ക് സ്ഥിരനിക്ഷേപ പലിശയ്ക്ക് ഏകദേശം തുല്യമാണ്.
എസ്.ബി.ഐ. ആര്‍.ഡി. പദ്ധതി
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആർ.ഡി. നക്ഷേപ പലിശ നിലവില്‍ 5.1 ശതമാനം മുതല്‍ 5.4 ശതമാനം വരെയാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം അധിക പലിശ ലഭിക്കും. പുതിയ നിരക്കുകള്‍ 2022 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. 100 രൂപ മുതല്‍ ആര്‍.ഡി. ആരംഭിക്കാം. തുടര്‍ന്ന് 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം വര്‍ധിപ്പിക്കാം.
Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം
നിക്ഷേപങ്ങള്‍ക്ക് ഉയർന്ന പരിധിയില്ല. ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയളവ് ആറു മാസവും കൂടിയ കാലയളവ് 10 വര്‍ഷവും ആണ്. എസ്.ബി.ഐ. ആര്‍.ഡി. പലിശ കൂട്ടിയ സാഹചര്യത്തില്‍ മറ്റു ബാങ്കുകളും നടപടി പിന്തുടര്‍ന്നേക്കും. പതുക്കിയ നിരക്കുകള്‍ താഴെ;
- ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ: 5.1 ശതമാനം
- രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെ: 5.1 ശതമാനം
- മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ: 5.3 ശതമാനം
- അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ: 5.4 ശതമാനം
ഒരു ആര്‍.ഡി. അക്കൗണ്ട് തുറക്കുന്നതെങ്ങനെ?
നിങ്ങള്‍ക്ക് എസ്.ബി.ഐയില്‍ രണ്ട് തരത്തില്‍ റിക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. ഒന്ന്, ബ്രാഞ്ച് സന്ദര്‍ശിച്ചുകൊണ്ട്. രണ്ട്, നെറ്റ് ബാങ്കിങ് വഴി. നിലവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമയാണെങ്കില്‍ മാത്രമാണ് ഓണ്‍ലൈനായി ഇ- ആര്‍.ഡി. തുടങ്ങാന്‍ സാധിക്കൂ. അല്ലാത്തപക്ഷം ബാങ്ക് ശാഖ സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ നല്‍കി വേണം അക്കൗണ്ട് തുറക്കാന്‍. അക്കൗണ്ട് തുടങ്ങി കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ ആയോ, ശാഖകള്‍ വഴിയോ നിക്ഷേപം ആകാം. തെരഞ്ഞെടുത്ത കാലാവധി അനുസരിച്ചാണ് നിക്ഷേപം നടത്തേണ്ടത്.
എസ്.ബി.ഐയില്‍ ആര്‍ക്കൊക്കെ ആര്‍.ഡി. അക്കൗണ്ട് തുറക്കാം?
ഇന്ത്യന്‍ പൗരന്‍മാര്‍ക്കോ, ഹിന്ദു അവിഭക്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ മാത്രമേ ആവര്‍ത്തന നിക്ഷേപ അക്കൗണ്ട് തുറക്കാന്‍ കഴിയൂ. നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍.ആര്‍.ഇ) അല്ലെങ്കില്‍ നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍.ആര്‍.ഒ) അക്കൗണ്ടിനായി അപേക്ഷിക്കാം. ഇവര്‍ക്കാര്‍ എസ്.ബി.ഐ. പ്രത്യേക ആര്‍.ഡി. പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കാലാവധിക്കു മുമ്പും പിന്‍വലിക്കാം
അടിയന്തരഘട്ടങ്ങളില്‍ ആര്‍.ഡി. അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ എസ്.ബി.ഐ. ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. പദ്ധതി കൂടുതല്‍ ആകര്‍ഷകമാകാനുള്ള കാരണങ്ങളിലൊന്നും ഇതാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം പിന്‍വലിക്കുകയാണെങ്കില്‍, നാമമാത്രമായ പിഴയുണ്ടാകും. അതേസമയം ആര്‍.ഡി. ഭാഗികമായി പിന്‍വലിക്കാന്‍ എസ്.ബി.ഐ. അനുവദിക്കുന്നില്ല.
Share your comments