ആരോഗ്യത്തിനു യാതൊരു ഗ്യാരന്റിയും ഇല്ലാത്ത ഈ കാലത്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹെൽത്ത് ജനറൽ ഇൻഷുറൻസ് എന്നൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുറത്തിറക്കി. എസ് ബി ഐ യുടെ ജനറൽ ഇൻഷുറൻസ് എടുത്താൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും അതിന്റെ ആനുകൂല്യം ലഭിക്കും.
എസ് ബി ഐ ഹെൽത്ത് ജനറൽ ഇൻഷുറൻസ് സ്‌കീം.
അതിനായി 10600 രൂപ അടച്ചാൽ 3 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. ഏതൊരു അസുഖത്തിനും ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ ഈ ഇൻഷുറൻസ് എടുത്തിട്ടുള്ളവരുടെ പേമെന്റ് ഇൻഷുറൻസ് കമ്പനി നടത്തിക്കൊള്ളും. അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന അംഗങ്ങളുടെ ആധാർ കാർഡ് മാത്രമാണ് ആവശ്യമുള്ള രേഖ.If you pay Rs 10,600 for that, you will get an insurance benefit of Rs 3 lakh. If you have to stay in the hospital for any illness, the payment will be made by the insurance company of the insured. The only required document is the Aadhaar card of the members comprising father, mother and two children. ഇത് എസ് ബി ഐ യുടെ ജനറൽ ഇൻഷുറൻസ് ഏജൻസി എടുത്തവർക്ക് കൊടുത്താൽ മതി.
ജുനറൽ ഇൻഷുറൻസിൽ എന്തസുഖം വന്നാലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ തുക ഇൻഷുറൻസ് കമ്പനി അടച്ചുകൊള്ളും. കുറഞ്ഞത് ഒരു ദിവസമെങ്കിലും ഹോസ്പിറ്റലിൽ കിടന്നു എങ്കിൽ മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളൂ. 3 ലക്ഷം രൂപ വരെയാണ് ഒരു ഫാമിലിക്ക് ഒരു വർഷം കവറേജ് ലഭിക്കുന്നത്. അടുത്ത വർഷം ഇൻഷുറൻസ് പരിരക്ഷ വേണമെങ്കിൽ വീണ്ടും പുതുക്കണം. എങ്കിൽ മാത്രമേ അടുത്ത വർഷവും ലഭിക്കുകയുള്ളൂ. 60 വയസ്സുകഴിഞ്ഞവർക്ക് ഈ ഇൻഷുറൻസ് പുതിയതായി എടുക്കാൻ കഴിയില്ല. . എന്നാൽ നേരത്തെ എടുത്തവർക്കു 60 വയസ്സ് കഴിഞ്ഞാലും ലഭിക്കും. ഓരോ വർഷവും പുതുക്കണം എന്ന് മാത്രം. 60 വയസ്സ് കഴിഞ്ഞ നേരത്തെ പോളിസി എടുത്തവർ അടുത്ത വർഷങ്ങളിൽ പുതുക്കുമ്പോൾ മെഡിക്കൽ ചെക് അപ്പ് നടത്തണം. അതിനും ഇൻഷുറൻസ് കമ്പനി പകുതി പണം മുടക്കും. പോളിസി ഹോൾഡർ ആണെങ്കിൽ മാത്രമേ പകുതി തുക കമ്പനി മുടക്കുകയുള്ളൂ. മക്കൾക്ക് 18 വയസ്സ് വരെയേ ഇൻഷുറൻസ് കവറേജ് കിട്ടൂ 18 വയസ്സ് കഴിഞ്ഞു എങ്കിൽ അവർക്കു പ്രത്യേകം ഇൻഷുറൻസ് എടുക്കേണ്ടി വരും.
കൂടുതൽ വിവരങ്ങൾക്കു 9847404488 എന്ന നമ്പറിൽ സന്ദേശം അയക്കൂ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഫസൽ ബീമ ഇൻഷുറൻസ്
#sbi#insurance#health#krishi#Krishijagran
Share your comments