<
  1. News

SBI Yono App ഉപയോഗിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ സൂക്ഷിക്കൂ

SBI ഉപഭോക്താക്കൾ ജാഗ്രത ! Yono app ലൂടെ പണം ഇടപാടുകൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. App ഉപയോഗിച്ചാൽ ബാങ്കിങ് സേവനം തടസപ്പെടുകയോ, പണം നഷ്ടമാകുകയോ ചെയ്യാം.

Meera Sandeep
SBI Yono has been hit by system outrage
SBI Yono has been hit by system outrage

സാങ്കേതിക പ്രശ്നങ്ങൾ മൂലം വീണ്ടും പണിമുടക്കി Yono. ഉപഭോക്താക്കൾക്ക് നേരിട്ടിരിയ്ക്കുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് SBI. ഇടപാടുകൾ നടത്തുന്നവര്‍ക്ക് error code ആണ് ലഭിയ്ക്കുന്നത്

SBI ഉപഭോക്താക്കൾ ജാഗ്രത ! Yono app ലൂടെ പണം ഇടപാടുകൾ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. App ഉപയോഗിച്ചാൽ ബാങ്കിങ് സേവനം തടസപ്പെടുകയോ, പണം നഷ്ടമാകുകയോ ചെയ്യാം. നിലവിൽ ആപ്പ് ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താനാകുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് Yono പണി മുടക്കുന്നതായി ഇടയ്ക്കിടെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം SBI തന്നെ വ്യക്തമാക്കി. സിസ്റ്റം ഔട്ടേജ് മൂലം സംവിധാനാം സുഗമമായി പ്രവര്‍ത്തിയ്ക്കാത്തതാണ് പ്രധാന കാരണം എന്നാണ് സൂചന.

അധികം വൈകാതെ തന്നെ ആപ്പ് റീസ്റ്റോറു ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിയ്ക്കും എന്ന് SBI വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് നേരിടുന്ന അസൗകര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്. ബാങ്കിങ് ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ Online SBI അല്ലെങ്കിൽ Yono LITE ഉപയോഗിയ്ക്കണം എന്നാണ് SBI ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ബാങ്കിങ്ങിനൊപ്പം മറ്റ് ധനകാര്യ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന SBI യുടെ digital platform ആണ് Yono. ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ Yono ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളാണ് SBI നൽകിയിരുന്നത്. 2017 നവംബറിൽ ആണ് Yono App പുറത്തിറക്കിയത്.

English Summary: SBI Yono has been hit by system outage

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds